ഊണിന് രസം കൂട്ടാൻ അല്പം രസം ആയാലോ…

പേരുപോലെതന്നെ വളരെ സിമ്പിൾ ആയ ഒന്ന് ആണ് രസം….. രസം ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യമാണെന്ന് നോക്കാം.. തുവരപ്പരിപ്പ്, മഞ്ഞൾ പൊടി, നെല്ലിക്ക വലിപ്പത്തിൽ വാളംപുളി, ഒരു കഷ്ണം ഇഞ്ചി, മല്ലിയില, ആവശ്യത്തിന് ഉപ്പും വെള്ളവും കടുക് മുളക് കുരുമുളകുപൊടി പിന്നെ കടലപ്പരിപ്പും ജീരകവും കറിവേപ്പിലയും എടുക്കാം…. തക്കാളി കൂടി എടുത്താൽ നമുക്ക് രസമുള്ള രസം ഉണ്ടാക്കാം…
ആദ്യം നെല്ലിക്ക വലുപ്പത്തിൽ എടുത്ത വാളംപുളി അല്പം വെള്ളത്തിൽ കുതിർക്കാൻ ഇടുക


… ശേഷം മുക്കാൽ ടിസ്പൂണ് കുരുമുളകും, 8 മുളകും, 1 തണ്ട് കറിവേപ്പിലയും, അര ടിസ്പൂണ് വലിയ ജീരകം എന്നിവയെല്ലാം എല്ലാം ഒരു ചട്ടിയിൽ നന്നായി വറുത്തെടുക്കാം… ഇത് വറുത്ത് കഴിഞ്ഞാൽ ഒരു ടിസ്പൂണ് കടലപ്പരിപ്പും വറുത്തെടുക്കാം.. ഇനി ഈ കൂട്ട് എല്ലാം നന്നായി അരച്ചെടുക്കണം… ഈ സമയത്ത് 50 ഗ്രാം പരിപ്പ് വേവിച്ചെടുക്കാം …പരിപ്പിന്റെ വേവ് നോക്കി വേവിക്കണം.. അധികം വെന്ത് പോകേണ്ടതില്ല..

ഇനി ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം… ആവശ്യമായ വറ്റൽമുളകും കറിവേപ്പിലയും ഇട്ടു കൊടുക്കാം…. ഇതിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച് കൊടുക്കാം… ഇനി കുതിർത്ത വാളൻപുളി പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കാം…. ആവശ്യമുള്ള ഉപ്പും അരിഞ്ഞു വച്ച തക്കാളിയും ചേർക്കാം… 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിച്ച് എടുക്കണം… പുളിയുടെ പച്ച രുചി മാറാനാണ് ഇങ്ങനെ ചെയ്യുന്നത് …. ഇനി വേവിച്ച പരിപ്പ് ഇടാം.. ഒന്നുകൂടി നന്നായി ഇളക്കിയശേഷം നേരത്തെ അരച്ച് വെച്ച കൂട്ട് ചേർക്കാം…

ഇത് ഒന്നുകൂടി തിളച്ച് വന്നതിനുശേഷം വാങ്ങിവയ്ക്കാം…. ആവശ്യമുള്ള മല്ലിയിലയും ഇനി വേണമെങ്കിൽ അൽപം കറിവേപ്പില കൂടി ചേർക്കാം…. അങ്ങനെ ഊണിന് രസം കൂട്ടാൻ രസം തയ്യാറാണ്….

MENU

Comments are closed.