കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ മായ്ക്കണോ?

ചർമസൗന്ദര്യത്തിന് കാര്യത്തിൽ ഏവരും ശ്രദ്ധാലുക്കളാണ് മുഖത്ത് ചെറിയൊരു പാടോ മുഖക്കുരു വന്ന് കഴിഞ്ഞാൽ ഭയത്തോടെയാണ് പലരും അതിനെ സമീപിക്കുന്നത് എന്ന് എന്തിനാണ് ഇത്രയേറെ ശരീര സൗന്ദര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന ചിന്തയും പലരും ചോദിക്കാറുണ്ട്. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം അല്ലേ എന്ന ഉത്തരം മാത്രമാണ് നമുക്ക് നൽകാൻ കഴിയുന്നത്. പെൺകുട്ടികൾക്ക് മുഖത്ത് എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ വന്നാൽ തന്നെ വലിയ ഭയമായിരിക്കും.

ആളുകൾക്ക് ആ കൂട്ടത്തിൽ ഏറ്റവും ഭയമുള്ള ഒരു കാര്യമാണ് കണ്ണിനു താഴെ വരുന്ന കറുപ്പ് അതവ ഡാർക്ക് സർക്കിൾ. ഒരു പരിധി വരെ ഇവ കുറയ്ക്കാൻ കഴിയും എന്നാണ് കരുതുന്നത്. ഭക്ഷണക്രമം, ജീവിതശൈലി, സ്കിൻ, ഉറക്ക ശീലങ്ങൾ എന്നിവയാണ് ഡാർക്ക്‌ സർക്കിളിന്റെ പ്രധാന കാരണം. ശരിയായ പോഷകാഹാരം ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഇരുണ്ട വൃത്തങ്ങളെ ചികിത്സിക്കാൻ കഴിയും എന്നാണ് പറയുന്നത്. എന്നിരുന്നാലും, കൃത്രിമ ഡൈയൂററ്റിക്സ് കഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, കാരണം കൃത്രിമ ഡൈയൂററ്റിക്സ് അമിതമായി കഴിക്കുന്നത് കുറഞ്ഞ പൊട്ടാസ്യം അസമത്വത്തിനും “മറ്റ് തരത്തിലുള്ള ദോഷകരമായ ഇലക്ട്രോലൈറ്റ് അസമത്വങ്ങൾക്കും” ഇടയാക്കും.

ജങ്ക് ഫുഡിൽ നിന്ന് വിട്ടുനിൽക്കുക. “കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് പരിമിതപ്പെടുത്തുക, കാരണം അവ നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തെ വരണ്ടതാക്കും. മധുരപലഹാരങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് കുറയ്ക്കുകയും പകരം കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം.

MENU

Comments are closed.