മലയാളികളുടെ പ്രിയ ഭക്ഷണമായ പിടിയും കോഴിയും വളരെ പെട്ടെന്ന് ഉണ്ടാക്കിയാലോ….

പിടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : അരിപ്പൊടി, വെള്ളം, തേങ്ങ ചിരകിയത്, കുറച്ച് ചെറിയ ഉള്ളി, പെരുംജീരകം, ഇനി ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും എടുക്കാം….
രണ്ടു കപ്പ് വെള്ളം എടുത്ത് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യമായ ഉപ്പും ചേർത്ത് തിളപ്പിക്കുക..
ഒരു കപ്പ് അരിപൊടി യിലേക്ക് (മുഴുവൻ ഒന്നര കപ്പ് അരിപ്പൊടി ആവശ്യമാണ്) ആവശ്യമായ വെള്ളം ചേർത്ത് കുഴച്ച് എടുക്കാം… ചപ്പാത്തി മാവിൻറെ അത്രയും സോഫ്റ്റ് ആകേണ്ടതില്ല.. ഇനി ഈ മാവ് ചെറിയ ഉരുളകളാക്കി എടുക്കാം.. ഉണ്ടാക്കിയ ഉരുളകൾ തമ്മിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ അൽപം അരിപൊടി വിതറി കൊടുക്കുക….

അരപ്പ് ഉണ്ടാക്കാനായി മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, രണ്ട് മൂന്ന് ചെറിയ ഉള്ളി, കറുവപ്പട്ട ചെറിയ ഭക്ഷണവും, ഒരു ഏലക്കയും, അര ടിസ്പൂൺ പെരുംജീരകവും ഒരു മിക്സിയുടെ ജാറിലേക്ക് ഇടാം… എത്രത്തോളം പിടി ഉണ്ടകൾ ഉണ്ട് എന്ന് ഒരു പാത്രത്തിലിട്ട് നോക്കുക….അത്ര തന്നെ വെള്ളം അരപ്പിൽ ചേർക്കേണ്ടതുണ്ട്… ഇനി ആവശ്യമായ വെള്ളം ചേർത്ത് തേങ്ങ അരച്ചെടുക്കുക… ഇത് ഒരു പാത്രത്തിൽ ഇട്ട് തിളപ്പിക്കാൻ വെക്കുക…നന്നായി തിള വരുമ്പോൾ ഉണ്ടാക്കി വച്ചിരിക്കുന്ന പിടി ഇതിലേക്ക് ചേർക്കാവുന്നതാണ്.. പതിയെ ഉരുളകൾ ഉടയാതെ ഇളക്കി കൊടുത്ത്, ആവശ്യമായ ഉപ്പും ചേർത്ത്, മൂടി വച്ച് വേവിക്കുക… ചെറിയ തീയിൽ വേണം വേവിക്കാൻ….

വെന്ത് കഴിയുമ്പോൾ ഇങ്ങനെ തന്നെ ഉപയോഗിക്കാവുന്നതാണ്… അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടു മൂപ്പിച്ച് അതിനു മുകളിൽ ഒഴിക്കാവുന്നതാണ്… ഏതായാലും നല്ല രുചിയാണ്…..
ഇനി കോഴിക്കറി ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യം ആണെന്ന് നോക്കാം; കോഴിയിറച്ചി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നീ പൊടികളും വെളുത്തുള്ളി ഇഞ്ചി, പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം എന്നിവയും പിന്നെ 2 സവാള, കറിവേപ്പില, ആവശ്യത്തിന്

ഉപ്പും മല്ലിയിലയും എടുക്കാം… രണ്ടര കപ്പ് തേങ്ങാപ്പാലും ആവശ്യമാണ് (ഒന്നാം പാലും രണ്ടാം പാലും വേണം)….
ആദ്യം അരക്കിലോ കോഴി ഇറച്ചി കഴുകി വൃത്തിയാക്കി വേവിച്ചെടുക്കണം… വേവിക്കാൻ വെക്കുമ്പോൾ കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം എന്നിവ ചേർക്കാം…. തേങ്ങാപ്പാലിൽ കിടന്നു ഒന്നുകൂടി വേകാൻ ഉള്ളതിനാൽ ഇപ്പോൾ പകുതി വേവ് ആക്കിയാൽ മതി…ചിക്കണിലേക്ക് ആവശ്യമുള്ള ഉപ്പും, അര കപ്പ് വെള്ളവും ഒഴിക്കാം, ഇനി മറ്റൊരു പാത്രം അടുപ്പിൽവെച്ച ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കാം…. ഇതിലേക്ക് കടുക് പൊട്ടിക്കാം, ശേഷം കറിവേപ്പിലയും ഇടാം….

ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാള, ചതച്ചുവെച്ച വെളുത്തുള്ളിയും ചെറിയ കഷണം ഇഞ്ചിയും ഇട്ട് മൂപ്പിച്ച് എടുക്കാം…. ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ഇടാം… ഇവ നന്നായി മൂത്ത് പച്ചമണം മാറി കഴിഞ്ഞ് വേവിച്ചുവച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കാം… ഇനി ഒന്നര കപ്പ് രണ്ടാം പാലും ചേർത്ത്, പാതിവെന്ത ചിക്കൻ മുഴുവൻ വേവ് ആക്കി എടുക്കാം…

ചിക്കൻ വെന്ത് കഴിഞ്ഞ് ഓരോ നുള്ള് ഗരംമസാല ഇടാം… ഇനി ഇത് നന്നായി തിളച്ച് വന്നതിനുശേഷം ഒന്നാംപാലും ഒഴിച്ച്, അധികം തിളപ്പിക്കാതെ വാങ്ങാം… ഇനി മല്ലിയില തൂവി അൽപനേരം മൂടിവയ്ക്കാം…. അങ്ങനെ സ്വാദിഷ്ടമായ പിടിയും കോഴിയും തയ്യാറാണ്…..ഇനി ഒരു പിടി പിടിച്ചാൽ മതി….

MENU

Comments are closed.