ഇന്ത്യയിലെ രണ്ടാമത്തെ വലിയ കുന്നായ മീശപ്പുലിമല കണ്ട് വരാം…

സമുദ്രനിരപ്പിൽ നിന്നും 2650 മീറ്റർ ഉയരത്തിലുള്ള കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മീശപുലിമല…. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്…. കെ എഫ് ഡി സി യുടെ സംരക്ഷണയിലുള്ള 2000 ഹെക്ടർ സംരക്ഷിതമായ വനമേഖലയിലാണ് മീശപ്പുലിമല….
ഇങ്ങോട്ട് പ്രവേശിക്കാൻ കെഎഫ്ഡിസിയുടെ അനുവാദം ആവശ്യമാണ്…
അപ്പോൾ യാത്ര മീശപുലിമല യിലേക്ക് ആണെന്ന് മനസ്സിലായില്ലേ….

നാളെയാണ് മീശപ്പുലിമല നേരിട്ട് കാണാൻ ആവുക…
ഇന്ന് സമുദ്രനിരപ്പിൽനിന്നും 6000 അടി മുകളിലുള്ള മൂന്നാർ ബേസ് ക്യാമ്പിൽ ആണ് ഉള്ളത്… ഇവിടെ അതിമനോഹരമായ ഒരു റ്റെന്റിലാണ് ഇന്നത്തെ രാത്രി…. ഭക്ഷണത്തിനുശേഷം പുറത്ത് തീ കായാൻ സൗകര്യമുണ്ടായിരുന്നു.. നല്ല തണുപ്പാണ് ഇവിടെ… ഇതിലും തണുപ്പാണ് മീശപ്പുലിമലയിൽ…. നാളത്തെ കാഴ്ചകൾ കാണാനുള്ള ആവേശത്തിൽ ഞാൻ തീയ്ക്ക് അടുത്ത് തന്നെ ഇരുന്നു…. ഇവിടെ ബേസ് ക്യാമ്പിൽ മഞ്ഞു കൊണ്ട് തീയും കാഞ്ഞ് കട്ടനും കുടിച്ച് ഇരിക്കൽ..ഹൈ ഇഷ്ട്ടായി ഇഷ്ട്ടായി !!….


ഇന്ന് (പിറ്റേ ദിവസം) അതിരാവിലെ തന്നെ ഉണർന്നു (എപ്പോഴോ ഇന്നലെ പോയി കിടന്നു)…. അധികഭാരം ഒന്നും എടുത്തില്ല കാരണം, 7500 മുതൽ 8700 അടി വരെ ഉയരമുള്ള മീശപുലിമല കണ്ട് ഇറങ്ങേണ്ടത് അല്ലേ… രാവിലെ ഇത്തിരി കഷ്ടപ്പെട്ട് ആണ് എങ്കിലും മലയുടെ മുകളിൽ എത്തി… വരാനിരിക്കുന്ന കാഴ്ചകളെ കുറിച്ച് ഓർത്ത് എൻറെ മനസ്സ് കുട്ടികളെ പോലെ തുള്ളിച്ചാടാൻ തുടങ്ങിയിരുന്നു ശരീരം അത്ര വഴങ്ങിയില്ലങ്കിലും… ഒന്നുകൂടി യുവത്വം എന്തെന്ന് അറിയുകയായിരുന്നു … ഇതുവരെ കയറി വന്നതും ഇതിനു മുകളിലും മുഴുവൻ പുൽമേടുകളാണ്….

500 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ ഒരു മേട്… ഇതൊക്കെ തന്നെയാണ് ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം ആകുന്നത്… അപൂർവയിനം സസ്യജന്തുജാലങ്ങളുടെ കലവറയായിരുന്ന ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള ഒരു കാരണം, ഈ പറഞ്ഞ അപൂർവയിനം സസ്യജന്തുജാലങ്ങളുടെ നാശം തന്നെയാണ്… ആൽപ്സ് മലനിരകളിൽ മാത്രം കണ്ടിരുന്ന ചില പ്രത്യേക ഇനം സസ്യങ്ങൾ ഇവിടെ കണ്ടിരുന്നു…. സഞ്ചാരികളുടെ അതിപ്രസരം മൂലം അവ നശിച്ചുപോയിത്രേ..
ഇത്ര രാവിലെ മലമുകളിൽ നിന്ന് ഇന്ന് സൂര്യോദയം കാണുക , താഴ്വരകളുടെ ഭംഗി ആസ്വദിക്കുക, മുടിയിഴകളെ തഴുകി ഒഴുകുന്ന ഈ മന്ദമാരുതൻ…

ഹ ധന്യമായി ഈ ജന്മം…. കേരളത്തിൽ ജനിപ്പിച്ചതിനും ഇങ്ങനെ ഒരു അവസരം തന്നതിനും ജഗദീശ്വരനെ നന്ദിയോടെ സ്മരിക്കുന്നു…. ഇനി അല്പം വെയിൽ വന്നതിനുശേഷം മാത്രമേ ഇവിടെ നിന്ന് താഴേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ…..

MENU

Comments are closed.