തടാകങ്ങളുടെ സിറ്റി എന്നറിയപ്പെടുന്ന ഉദയ്പൂരിലേക്ക് ….

രാജസ്ഥാനിലെ ഉദയ്പൂർ തടാകങ്ങളാൾ ചുറ്റപ്പെട്ടിരിക്കുന്നു.. എവിടെ നോക്കിയാലും ജലസബന്നമായ തടാകങ്ങളാണ് കാണാനാവുന്നത്… ആഡംബര ജീവിതം വിളിച്ചോതുന്ന തടാകക്കരയിലെ കൊട്ടാരങ്ങളും അത്ഭുതപ്പെടുത്തുന്ന കാഴ്ചയിൽ ഒന്നാണ്…. ഉദയ്പൂർ നെ ചുറ്റി ഏഴ് തടാകങ്ങൾ ഉണ്ട്… തടാകങ്ങളുടെ നടുവിൽ ഉള്ള സിറ്റിയും പഴക്കമുള്ള കൊട്ടാരങ്ങളും നമുക്ക് തീരെ പരിചയമില്ലാത്തവ ആണല്ലോ…
ഇന്നത്തെ കാഴ്ചകൾ, ഇവിടെനിന്ന് പകർത്താൻ ആണ് ആഗ്രഹിക്കുന്നത്…

കുട്ടനാടും വെള്ളവുമൊക്കെ നല്ല പരിചയം ആണെങ്കിലും രാജസ്ഥാൻ പോലെ ചൂട് ഉള്ള ഒരു പ്രദേശത്തെ ഉദയ്പ്പൂർ എന്ന നഗരത്തെ ചുറ്റി ഉള്ള ഈ തടാക കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു…. 1558 വരെ മേവ രാജ്യത്തിൻറെ തലസ്ഥാനം ചിറ്റോഗ്രേഡ് ആയിരുന്നു…. പിന്നീട് ചിറ്റോഗ്രേഡ്ൽ ഉണ്ടായ പ്രശ്നങ്ങൾമൂലം മഹാറാണ ഉദയ് സിംഗ് രണ്ടാമനാണ് ഉദയ്പുരിനെ മേവാ രാജ്യത്തിൻറെ തലസ്ഥാനം ആയി പ്രഖ്യാപിച്ചത് ….

പുറമേയുള്ള കാഴ്ചകൾ കണ്ട് അൽഭുതപ്പെട്ട നിൽക്കെയാണ്, പിന്നീട് ചെന്നത് ബകോരി കി ഹവേലി എന്ന ഒരു പഴയ കൊട്ടാരത്തിലേക്ക് ആണ്.. ഇവിടെ 100 മുറി ഉണ്ടത്രേ… ഒരു ഭാഗം മ്യൂസിയവും മറ്റൊരു ഭാഗം രാജസ്ഥാന്റെ മാത്രം സ്വന്തമായ സാംസ്കാരിക കലാപ്രവർത്തനങ്ങൾ അരങ്ങേറുന്ന ഇടവും ആണ്… കലാപ്രവർത്തനങ്ങൾ കാണാൻ ടിക്കറ്റ് എടുത്ത് കയറി ദിവസം മൂന്ന് തവണ ഈ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും

അവസാനത്തെ ഷിഫ്റ്റ് പരിപാടി കാണാൻ ആണ് ഞാൻ കയറിയത്… പത്മാവത് മൂവിയിലെ “ഗുമര് ഗുമര്” എന്ന പാട്ടിലെ നൃത്ത ചുവടുകൾ എല്ലാം ഇവിടെ കണ്ടു… ജലം അന്വേഷിച്ചാൽ കിലോമീറ്ററോളം സഞ്ചരിക്കുന്ന വനിതകൾ വലുത് മുതൽ ചെറുത് വരെ എന്ന ക്രമത്തിൽ കുടങ്ങൾ അടുക്കിവെച്ച് പോകുന്ന ഒരു സമ്പ്രദായമുണ്ട്.. അതിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആണ് ഒന്ന് രണ്ട് നൃത്തങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്…

ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ഈ സാംസ്കാരിക പരിപാടികൾ കഴിഞ്ഞ് തൊട്ടടുത്ത ജഗദീഷ് ക്ഷേത്രത്തിലേക്ക് ആണ് പോയത് ഭൂനിരപ്പിൽ നിന്നും 30 അടി മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. ക്ഷേത്രത്തിലെ ഭിത്തികൾ നിർമിച്ചിരിക്കുന്നത് മാർബിൾ കൊണ്ടാണ്… 1651 ൽ പണി തീർത്ത ഈ ക്ഷേത്രത്തിൻറെ ഭിത്തി കൾ മുഴുവൻ കൊത്തുപണികൾ കൊണ്ട് ആണ് അലങ്കരിച്ചിരിക്കുന്നത്…. ഉദയ്പൂരിലെ മിക്ക കെട്ടിടങ്ങളിലും ഇതുപോലെ കൊത്തുപണികൾ കാണാമായിരുന്നു…ഉടയ്പ്പൂരിന്റെ വിസ്മയ സന്ധ്യയോട് യാത്ര പറഞ്ഞ് അടുത്ത സ്ഥലത്തേക്ക്‌….

MENU

Comments are closed.