മോഹൻലാലിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ലിസിയുടെ വാക്കുകൾ കേട്ടോ.

മലയാളത്തിലെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. മഞ്ഞിൽവിരിഞ്ഞപൂവ് വില്ലനായ അവതരിച്ച ലാലേട്ടൻ ഇല്ലാത്ത മലയാള സിനിമ മലയാളികൾക്ക് ചിന്തിക്കാൻ പോലുമാകില്ല. കണ്ണുകളിൽ പോലും വിസ്മയങ്ങൾ ഒളിപ്പിക്കുന്ന താരത്തിന് ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ട്. മലയാളത്തിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന് ചോദ്യം ഏവരെയും കുഴയ്ക്കുന്നതാണ്. സഹതാരങ്ങൾ ഓടും സംവിധായകരും നിർമാതാക്കളും വലിയ അടുപ്പം കാത്തുസൂക്ഷിക്കുന്ന ലാലേട്ടൻ മലയാള സിനിമയുടെ മുഖം തന്നെയാണെന്നു പറയാം.
ലാലേട്ടന്റെ വ്യക്തിജീവിതത്തിലെ സ്വഭാവങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ ലിസി ലക്ഷ്മി.

മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. സഹതാരം എന്നതിനപ്പുറം വളരെ അടുത്ത സുഹൃത്തും തനിക്കൊരു സഹോദരനും ആയിരുന്നു ലാലേട്ടൻ എന്ന് ലിസി പറഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ലാലേട്ടന്റെ സ്വഭാവം തന്നെ അത്ഭുതപ്പെടുത്താറുണ്ട് ലിസി പറയുന്നു. ഒരു നാടൻ എന്നതിനേക്കാളുപരി നല്ലൊരു വ്യക്തിയാണ് ലാലേട്ടൻ. നല്ലൊരു കുടുംബനാഥനും ഭർത്താവും അച്ഛനും മകനും ഒക്കെയാണ്. എത്രയൊക്കെ വലിയ താരം ആയിരുന്നിട്ടും പ്രിയപ്പെട്ടവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാനും തന്റെ പെട്ടികൾ ചുമക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല.


സഹതാരങ്ങളുടെ വളരെ സൗമ്യമായി പെരുമാറാനും അവരെ പ്രോത്സാഹിപ്പിക്കാൻ ലാലേട്ടൻ മുന്നിലുണ്ട്. തമാശകൾ പറയുന്ന ചുറ്റുമുള്ളവരെ കുടുകുടെ ചിരിപ്പിക്കുന്ന ലാലേട്ടനെ എനിക്ക് ഏറെ ഇഷ്ടമാണ്. ആരാധകർ പലരും ഇപ്പോഴാണ് ലാലേട്ടന്റെ പാചക വൈദഗ്ധ്യത്തെ കുറിച്ച് അറിയുന്നത് എങ്കിലും ലിസി ആ രുചികൾ മുന്നേ അറിഞ്ഞതാണ്. കൃത്യമായ ഒരു റെസിപ്പികൾ ഒന്നുമില്ലെങ്കിലും കൈപ്പുണ്യം നേരിട്ട് വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പാചകത്തിന് വലിയ ആരാധികയാണ് താനെന്ന് ലിസി പറയുന്നു.

MENU

Comments are closed.