അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം ഗ്രീൻ പീസ് കറി ഉണ്ടാക്കാം

ഇതിന് ആവശ്യമുള്ള സാധനങ്ങൾ ഗ്രീൻപീസ് കാൽ കിലോ, അല്പം ഇഞ്ചി, 2 സവോളയും 3 തക്കാളിയും, ആവശ്യത്തിന് പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയും പെരുംജീരകം, ഏലക്കായ, ഗ്രാമ്പൂ,പട്ടയും പിന്നീട് ആവശ്യമുള്ള ഓയിൽ മല്ലിയില, ഉപ്പ്, വെളുത്തുള്ളി എന്നിവയും എടുക്കാം…
ആദ്യം തന്നെ ഗ്രീൻ പ്ലീസ് വെള്ളത്തിൽ കുതിർക്കാൻ ഇടണം… ആറു മണിക്കൂറെങ്കിലും കുതിർത്തശേഷം ആണ് കറി വെക്കേണ്ടത്…

അല്ലാത്തപക്ഷം അധികസമയം വേവിക്കേണ്ടത് ആയി വരും…
ആദ്യം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ വഴറ്റിയെടുക്കണം.. ഇതിനായി ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് ആദ്യം സവാള ഇട്ട് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയും ഇടാം.. ഇനി ആവശ്യമുള്ള ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർക്കാം.. ഇവയെ നന്നായി ഇളക്കി മൂപ്പിച്ചെടുക്കണം.. ശേഷം തക്കാളി ചേർത്തു കൊടുക്കാം.. തക്കാളി പതിയെ വാടി വന്നു കഴിഞ്ഞ് ഇത് വാങ്ങി വയ്ക്കാവുന്നതാണ്… ചൂടാറി കഴിഞ്ഞ മിക്സിയിൽ ഈ കൂട്ട് പേസ്റ്റ് ആക്കി എടുക്കണം…

ഇനി ഗ്രീൻപീസ് വേവിക്കാൻ ഒരു കുക്കർ അടുപ്പത്ത് വെക്കാം…. ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ച്.. പെരിഞ്ചീരകം പൊട്ടിക്കാം, ശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ട് മൊറിച്ച് എടുക്കണം.. ആവശ്യമുള്ള കറിവേപ്പില ചേർക്കാം.. ഇനി നേരത്തെ അരച്ചുവെച്ച സവാള മിക്സ് ഇതിലേക്ക് ചേർത്ത് ചൂടാക്കാം…

ഇനി വെള്ളത്തിൽ കുതിർത്ത ഗ്രീൻപീസ് ചേർത്ത് ആവശ്യമുള്ള ഉപ്പുമിട്ട് വെള്ളത്തോടൊപ്പം വേവിക്കാൻ വയ്ക്കാം… ആറു മണിക്കൂർ കുതിർത്ത ഗ്രീൻപീസ് ആണെങ്കിൽ 2 വിസിൽ കൊണ്ട് മുഴുവൻ വേവ് ആകുന്നതാണ്… അല്ലാത്തപക്ഷം അഞ്ചോ ആറോ വിസിലുകൾ വേണ്ടിവരും….

.ഗ്രീൻ പീസ് വെന്തുകഴിഞ്ഞാൽ അര ടീസ്പൂൺ ഗരം മസാല വിതറാം…. ഇനി മല്ലിയിലയും ഇട്ട് സർവ് ചെയ്യാം…അടിപൊളി ഗ്രീൻ പിസ് കറി തയ്യാർ ആണ്…ട്രൈ ചെയ്ത നോക്കുമല്ലോ….

MENU

Comments are closed.