അല്ലുഅർജുൻ ഒപ്പം മാസ് വില്ലൻ ആയി ഫഹദ് ഫാസിൽ!! പുഷ്പ യിലെ ഗെറ്റപ്പ് കണ്ട് അമ്പരന്ന് ആരാധകർ!!

ഫഹദ് ഫാസിൽ മലയാളത്തിന്റെ യുവതാരമാണ്. ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തന്റെതായ ഒരു കയ്യൊപ്പ് ഫലിപ്പിക്കാൻ എപ്പോഴും താരം ശ്രദ്ധിക്കാറുണ്ട്. മലയാളത്തിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയ ഒരേയൊരു യുവനടൻ മാത്രമേ ഇപ്പോൾ മലയാളത്തിൽ ഉള്ളൂ അത് ഫഹദ് ഫാസിൽ ആണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്, അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിൽ

താരം വില്ലനായാണ് എത്തുന്നത്. വിക്രം എന്ന കമലഹാസൻ ചിത്രത്തിലും താരം വില്ലനായി എത്തുന്നുണ്ട് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് വില്ലൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുഷ്പ എന്ന ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പ് പുറത്തുവന്നിരിക്കുകയാണ്. ഭൻവർ സിംഗ് ഷെഖാവത് എന്ന് ക്രൂരനും അഴിമതിക്കാരനും ആയ പോലീസ് ഓഫീസറായാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

വില്ലനായി താരം അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. തിന്മയുടെ പ്രതിരൂപമായ ഒരാൾ എന്ന വിശേഷണമാണ് ഈ കഥാപാത്രത്തിന് പുഷ്പ ടീം നൽകുന്നത്. അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രത്തിൽ ചന്ദന കള്ളക്കടത്തുകാരൻ ആയാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. ഫഹദ് ഫാസിലിന്റെ പുത്തൻ ലുക്ക് ആണ് ഇപ്പോൾ ആരാധകരെ ആകാംക്ഷയിൽ എത്തിച്ചിരിക്കുന്നത്. തലമൊട്ടയടിച്ച് കട്ടിമീശയും രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഫഹദ് ഫാസിലിനെ ആണ്‌ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *