പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോകാൻ ഇല അട ഉണ്ടാക്കിയാലോ…

ഇലയട രുചിയേറിയതും വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്നതുമാണ്….ഇത് ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആണ് ആവശ്യമുള്ളത് എന്ന് നോക്കാം… ആദ്യം അരി പൊടി എടുക്കാം, ആവശ്യമുള്ളത്ര തേങ്ങ ചിരകി എടുതോള്ളു… ഇനി അൽപം വെണ്ണയും, കാൽകപ്പ് പഞ്ചസാരയും, ഒരു ലേശം ഉപ്പും എടുക്കാം, രുചിയും മണവും കൂട്ടാനായി ഒരു നുള്ള് ഏലക്കാ പൊടിയും.. അട പരത്താനുള്ള വാഴയിലയും എടുക്കാം..


അടയ്ക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാൻ; ഒരു കപ്പ് അരിപൊടി ഒരു ബൗളിലേക്ക് മാറ്റാം… ഇതിൽ ഇനി വെള്ളം ഒഴിക്കണം…അട ഉണ്ടാകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചൂടുവെള്ളം ഒഴിക്കുക എന്നതാണ്… ഒരു കപ്പ് പൊടിക്ക് ഒന്നരക്കപ്പ് വെള്ളം ചൂടാക്കി ചൂടാക്കി എടുക്കാം …അരിപ്പൊടി യിലേക്ക് ഒരു നുള്ള് ഉപ്പ് ഇട്ട് ഇളക്കി വെക്കാം.. ഇനി ചൂടായ വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുത്തു കട്ടകെട്ടാതെ കുഴച്ച് എടുക്കാം… ചിരകി വെച്ച തേങ്ങ പഞ്ചസാര, ഏലയ്ക്കാപൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക…

പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ” ഓർമ്മ” പ്രാധാന്യം ചെയ്യുന്നത്…. ഇനി ഇനി അരി മാവ് ചെറിയ ഉരുളകൾ ആക്കാം… വാഴയിലെ പതിയെ വാട്ടിയെടുത്ത തടവി ശേഷം, ഈ ചെറിയ ഉരുളകൾ അതിൽ പരത്തി വെക്കാം…

ഇതിലേക്ക് ആവശ്യമുള്ള തേങ്ങ മധുര കൂട്ട് ഇട്ട് മടക്കി എടുക്കാം…. മുഴുവൻ മാവും ഇതുപോലെ ആക്കിയതിനു ശേഷം ആവി കേറ്റാൻ ഉള്ള പാത്രം അടുപ്പത്ത് വെച്ച് വെള്ളം ചൂടായി കഴിഞ്ഞ് എല്ലാ ഇലയട കളും അപ്പച്ചെമ്പിൽ ലേക്ക് മാറ്റി മൂടിവെച്ച് വേവിക്കാം…. വെന്തുവരുമ്പോൾ സ്വാദിഷ്ടമായ ഇലയട തയ്യാറാണ് ….ചൂടാറി കഴിഞ്ഞ് കഴിക്കാം…എല്ലാവരും ചെയ്ത നോക്കണേ….

MENU

Comments are closed.