പടം കണ്ടു വിളിച്ചവരോട് ഇന്ദ്രൻസിന് പറയാനുള്ളത് ഇത് മാത്രം.

താരങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തുകൊണ്ട് മലയാള സിനിമയിലേക്ക് വന്നയാളാണ് ഇന്ദ്രൻസ്. കാലങ്ങൾ പിന്നിട്ടപ്പോൾ തന്റെ ശുദ്ധഹാസ്യം രണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരം. പലരും തന്റെ ശരീരത്തെയും രൂപത്തെയും കളിയാക്കി എപ്പോഴും ഒരു ചിരി കൊണ്ട് എല്ലാം നേരിട്ട വ്യക്തി. എന്നാൽ തന്റെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയുടെ മുഖം ആയി മാറുകയാണ് ഈ നടൻ. ആദ്യകാലങ്ങളിൽ തന്നെ തേടിവന്നത് ഹാസ്യനടൻ കഥാപാത്രങ്ങൾ മാത്രം ആയിരുന്നെങ്കിലും ആ ഒരു കഥാപാത്രത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ നടൻ ശ്രദ്ധിച്ചിരുന്നു.

പഞ്ചാബി ഹൗസ്, ആദ്യത്തെ കണ്മണി, ആട് തുടങ്ങി നിരവധി അനവധി മലയാളചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ച ഇന്ദ്രൻസ് എന്ന മഹാനടനെ തേടി ഇപ്പോൾ വരുന്നത് മികച്ച കഥാപാത്രങ്ങളാണ്. അഞ്ചാംപാതിര എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച അഭിനയമായിരുന്നു താരത്തിന്റെത്. ശേഷം മാലിയിലെ പോലീസ് ഓഫീസറായി ഫഹദ് ഫാസിലിനോടൊപ്പം അഭിനയിച്ച ഇന്ദ്രൻസ് നിരൂപകരുടെ ഇഷ്ട താരമായി.ഏറ്റവും അവസാനമായി ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വന്നു ആരാധകരെ ചിരിപ്പിക്കുകയും കണ്ണു നയിക്കുകയും ചെയ്തിരിക്കുകയാണ് ഇന്ദ്രൻസ്.

ചിത്രം ഗംഭീര വിജയമായതോടെ ഒരുപാട് ഫോൺകോളുകൾ ദിവസേന താരത്തെ തേടിയെത്തുന്നുണ്ട്. എന്നാൽ എല്ലാ കോളുകളും തനിക്ക് എടുക്കാൻ ആവുന്നില്ല എന്നും അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും താരം പറയുന്നു. ചിത്രം ഗംഭീര വിജയം ആയതിൽ സന്തോഷമുണ്ടെന്നും ഇനിയും മലയാളസിനിമയിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ വന്നാൽ ചെയ്യുമെന്നും താരം ഒരു പുഞ്ചിരിയോടെ പറയുന്നു.

MENU

Comments are closed.