വിക്രമിനെ കുറിച്ച് ബാബു ആന്റണി പറഞ്ഞത് കേട്ടോ?

ഒരു സിനിമയിൽ അഭിനയിച്ച എന്നാൽ വർഷങ്ങൾക്കു ശേഷം അവർ നേരിട്ട് കാണുമ്പോൾ പറയാൻ കുറെ വിശേഷങ്ങൾ ഉണ്ടാകും എന്നാൽ കൂടെ അഭിനയിച്ച താരം തന്നെക്കാളും വലിയ ഒരു സ്റ്റാർ ആയി മാറുമ്പോൾ സംസാരിക്കാനും വിശേഷങ്ങൾ പറയാൻ പലർക്കും മടിയും കാണും എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ബാബു ആന്റണിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഫൈറ്റർ ആയ ബാബു ആന്റണി തന്റെ കൂടെ സിനിമയിൽ അഭിനയിച്ച ഇന്നത്തെ ഇന്ത്യയുടെ സൂപ്പർസ്റ്റാർ ആയി മാറിയ വിക്രത്തിന്റെ ഒരുമിച്ചുള്ള അനുഭവമാണ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ വിക്രമിനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചാണ് താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത് . വിക്രത്തിനോടൊപ്പം ‘സ്ട്രീറ്റ്’ എന്ന സിനിമയിൽ ബാബു ആന്റണി ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ബാബു ആന്റണി തന്റെ സോഷ്യൽ മീഡിയ പ്ലെറ്റുഫോമിൽ വിക്രമിനൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ചെയ്തു. വിക്രമിനൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു എന്നാണ് താരം പറയുന്നത്. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ അവസാനമായി പ്രവർത്തിച്ചത്. ഇപ്പോഴിത വിക്രമിനൊപ്പം ഉള്ള ചില അനുഭവങ്ങളാണ് ബാബു ആന്റണി ഷെയർ ചെയ്തിരിക്കുന്നത്.

വസ്ത്രങ്ങളിലായിരുന്നതിനാൽ ഞങ്ങൾക്ക് ഇവിടെ ലൊക്കേഷനുകളിൽ ചിത്രങ്ങളൊന്നും എടുക്കാൻ കഴിഞ്ഞില്ല. നമുക്ക് ഒരു സ്നാപ്പ് എടുക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ, അവൻ എന്റെ മുറിയിലേക്ക് വന്നു. ഞങ്ങൾ ഒരുപാട് നല്ല ഓർമ്മകൾ പങ്കുവെച്ചു. എന്റെ ആൺ കുട്ടികൾക്കും ഭാര്യയ്ക്കും അദ്ദേഹം തന്റെ ആശംസകൾ നൽകി. അവൻ ഇപ്പോഴും അതേ പഴയ വിക്രമാണ്, വിനീതനും നല്ലവനുമാണ് അയാൾക്ക് ഒരു മാറ്റവുമില്ല എന്നുമാണ് ബാബു ആന്റണി പറയുന്നത്.

MENU

Comments are closed.