വിയറ്റ്നാമീസ് വനിത യോടൊപ്പം നോ ഡോഗ് പുഴയിലൂടെ…..

വിയറ്റ്നാമിലെ റ്റാം കോക് ലേക്ക് ആൻ ആണ് ഇന്ന് പോയത്… വിയറ്റ്നാമിലെ അതിസുന്ദരമായ ഒരു ഒരു സ്ഥലമാണ് റ്റാം കോക്.. ഒറ്റനോട്ടത്തിൽ കേരളീയൻ ഭൂപ്രകൃതിയെ ഓർമിപ്പിക്കുന്നതാണ് ഇവിടത്തെ വയലുകൾ…. നോ ഡോഗ് പുഴയുടെ കരയിൽ ആയി അതിവിശാലമായ നെൽപ്പാടങ്ങൾ മലനിരകൾ ഇതെല്ലാം റ്റാം കോക് ന് മാത്രം അവകാശപ്പെടാവുന്നതാണ്…


റ്റാം കോക് എന്നാൽ 3 ഗുഹ എന്നാണ് വിയറ്റ്നാമീസിൽ അർത്ഥമാക്കുന്നത്… ഹാനോയിൽ നിന്നും 90 കിലോമീറ്റർ ആണ് റ്റാം കോക്കി ലേക്ക്… റ്റാം കോക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ പ്രദേശമായ ട്രാങ് അൻ ന്റെ ഭാഗമാണ്… എന്നിരുന്നാലും റ്റാം കോക് ലാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നതും സമയം ചെലവഴിക്കുന്നതും…
ഇവിടെയുള്ള പ്രകൃതി സൗന്ദര്യം തന്നെയാണ് റ്റാം കോക് നെ ആകർഷകമാക്കുന്നത്…

രാവിലെ തന്നെ റ്റാം കോക് ലെ വാൻ ലാം പീർ ഇൽ എത്തിയതാണ്…. പ്രകൃതിസൗന്ദര്യം കണ്ടു തൃപ്തിയായി…. ഇനി നേരത്തെ പറഞ്ഞ പുഴയിലൂടെ ഒരു യാത്ര…അത് വാൻ ലാം പീർ ഇൽ നിന്ന് ആരംഭിക്കുന്നതാണ്… മനുഷ്യരുടെ കായിക അധ്വാനം മൂലം ആണ് ഈ പുഴയിലൂടെ ഉള്ള യാത്ര സഫലമാകുന്നത്…. ധാരാളം തോണികൾ ഇവിടെ നിരനിരയായി കരയോടു ചേർത്ത് കെട്ടിയിരിക്കുന്നു…

അങ്ങനെ ഞങ്ങളും ഒരു തോണിയിൽ കയറി ഞങ്ങളുടെ തോണി തുഴഞ്ഞിരുന്നത് ഒരു വിയറ്റ്നാമീസ് വനിത ആയിരുന്നു… ജന്മം എടുത്ത കാലം മുതൽക്കെ തോണി തുഴയുന്ന ലാഘവത്തോടെയാണ് അവർ കാലുകൾ ഉപയോഗിച്ച് തോണി തുഴയുന്നത്.. പിന്നീട് ആണ് ഞാൻ ശ്രദ്ധിച്ചത് ഇവിടെ എല്ലാവരും കാലുകൾ കൊണ്ടാണ് തോണി തുഴയുന്നത്….
നോ ഡോഗ് പുഴയുടെ ഇരുവശങ്ങളിലും മാനംമുട്ടി നിൽക്കുന്ന പർവ്വത കൂട്ടങ്ങളെ കാണാം…

മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ മലകൾ കേരളത്തിൻറെ മലനിരകളെ പോലെ ഹരിത നിറമായിരുന്നു… വിയറ്റ്നാമീസ് ഈ പുഴയെ ഗ്രീൻ സീ അഥവാ പച്ചക്കടൽ എന്നാണ് വിളിക്കുന്നത്… അൽപനേരം മുന്നോട്ടു പോയ ശേഷം നമ്മുടെ തോണി തുഴഞ്ഞു ഇരുന്ന വനിത കാലുകൾ മാറ്റി കൈകൾ ഉപയോഗിക്കാൻ തുടങ്ങി….

മുന്നോട്ടു നോക്കിയപ്പോൾ പുഴക്ക് കുറുകെ വലിയ ചുണ്ണാമ്പ് പാറകൾ കാണനായി…പുഴ തീർന്നു പോയെന്നു തോന്നുന്നും വിധം പാറകൾ നദിയോട് ചേർന്നിരുന്നു… ഇതിനിടയിൽ കൂടി തലതാഴ്ത്തി പിടിച്ച് ആണ് അപ്പുറം എത്തിയത് സൂക്ഷിച്ചില്ലെങ്കിൽ മുഖം പഞ്ചർ ആയത് തന്നെ…
കിംഗ് കോങ്ങ് നെ കാണാം എന്ന് പറഞ്ഞു തുടങ്ങിയ യാത്രയായിരുന്നു,..കിംഗ്‌ കോങ്ങ് നെ ഒന്നും കണ്ടില്ല …

പിന്നെ കണ്ടത് രണ്ടാമത് ഒരു ചുണ്ണാമ്പ് ഗുഹ കൂടി ആണ്…. രണ്ടാമത്തെ ഗുഹ കഴിഞ്ഞ് തടാകത്തിൽ എത്തി പെട്ട പോലെ ; മൂന്ന് ദിക്കിലും മലകൾ മാത്രം… നേരത്തെ പറഞ്ഞ പച്ച പുതച്ച മലനിരകൾ തന്നെ….. ഇവിടെ ഒരു ദിശയിൽ ഗുഹയും ആണ് ഉള്ളത്… ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിന്ന ഈ യാത്ര തിരിച്ചു വീണ്ടും തുടങ്ങി സ്ഥാനത്ത് എത്തി അവസാനിച്ചു…. അതിമനോഹരമായ നോ ഡോങ് പുഴയിലൂടെ ഉള്ള യാത്ര ഒരിക്കലെങ്കിലും അനുഭവിക്കേണ്ട താണ്….

MENU

Comments are closed.