ആ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ താല്പര്യമില്ലായിരുന്നു. വെളിപ്പെടുത്തലുമായി ലിജോ ജോസ് പെല്ലിശ്ശേരി.

ബേസിൽ ജോസഫ് ദിലീഷ് പോത്തൻ ജോണി ആന്റണി എന്നീ സംവിധായകർ സിനിമയിൽ സജീവമായി നിൽക്കുമ്പോഴും സിനിമയിൽ നിന്ന് അകലം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും, താൽപര്യമില്ലാത്ത അഭിനയിച്ച ചിത്രത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ,
കുറച്ചു സിനിമകളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതാണ് പക്ഷേ ആഷിക് കേട്ടില്ല. എന്നെ അഭിനയിക്കാനായി ചിലർ വിളിക്കുമ്പോൾ ദയവുചെയ്ത് എന്നെ ഒഴിവാക്കിയിട്ട് മറ്റൊരാളെ നോക്കാനാണ് ഞാൻ പറയുന്നത് ഞാൻ ചെയ്ത നായകൻ എന്ന സിനിമയിൽ എനിക്കൊരു ചെറിയ വേഷം ചെയ്യേണ്ടിവന്നു മറ്റൊരു ആൾ ചെയ്യേണ്ടിയിരുന്ന വേഷം ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണ് അല്ലാതെ അഭിനയം എന്ന പണി എനിക്ക് തീരെ താല്പര്യമില്ല. അഭിനയംഎന്നത് അത്ര നിസ്സാരമായ സംഗതിയും അല്ല. ഒരുപാട് ക്ഷമ ഒക്കെ വേണ്ട പരിപാടിയാണിത്. ഞാൻ ചെയ്ത സിനിമകളെല്ലാം ഞാൻ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നീട് അഭിനയിച്ചത് ആണ് എന്നും ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർക്കുന്നു

മലയാള പ്രേക്ഷകർ ഇതുവരെ മലയാളത്തിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത തരം സിനിമയായിരുന്നു ചിത്രം, ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ഇന്നത്തെ യുവതലമുറയുടെ ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് തന്നെയാണ് ഡബിൾ ബാരൽ, ചിത്രത്തിൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയ ഒരുപറ്റം നായകന്മാർ ഉണ്ടായിരുന്നു.ലിജോ ജോസ് പല്ലിശ്ശേരിയുടെ മറ്റൊരു പ്രധാന

ചിത്രമായിരുന്നു അങ്കമാലി ഡയറീസ് 2017 ആന്റണി വർഗീസ് ശരത് അപ്പാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി. ചെമ്പൻ വിനോദ് ദിലീഷ് പോത്തൻ, വിനായകനും കേന്ദ്ര കഥാപാത്രങ്ങളായ ഈ മ യൗ എന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചു.

MENU

Leave a Reply

Your email address will not be published. Required fields are marked *