പൃഥ്വിരാജിന്റെ ആ സിനിമയിൽ നായികയാവാൻ ഞാൻ ഏറെ കൊതിച്ചു!!മനസ്സ് തുറന്നു സംവൃത സുനിൽ !!

ലാൽജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘രസികനി’ലൂടെ ആയിരുന്നു സംവൃതയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2012 ൽ അഖിൽ ജയരാജുമായുള്ള വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്ത് അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്നാണ് ജന്മനസ്സുകളിൽ നല്ല സ്ഥാനം നേടിയെടുത്തിട്ടുള്ള നടി സംവൃത പറയുന്നത്.ആ കഥാപാത്രം എന്നെ അത്രയേറെ മോഹിപ്പിച്ചു കളഞ്ഞു. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.” താരം പറയുന്നു. “പാര്‍വ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്.

ആ സിനിമ ഒരു ടോട്ടല്‍ വര്‍ക്കായിരുന്നു. സിനിമയിൽ എല്ലാവരും തന്നെ വളരെ ആത്മാർത്ഥമായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്, എല്ലാവരുടയും ആ ആത്മാർത്ഥത ആ സിനിമയുടെ വിജയത്തിൽ കാണാൻ കഴിയും” സംവൃത കൂട്ടിച്ചേർക്കുന്നു.2015 സെപ്തംബറിലാണ് ‘എന്ന് നിന്റെ മൊയ്‌ദീൻ’ തിയേറ്ററിൽ എത്തിയത്. മലയാളികളെ ഏറെ കരയിപ്പിച്ച ചിത്രം അന്നത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒരു കഥാപാത്രമാണ് ചിത്രത്തിലെ കാഞ്ചന മാല. മുക്കത്തെ മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍.

MENU

Leave a Reply

Your email address will not be published. Required fields are marked *