ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ നിർമ്മിത ദ്വീപ് കണ്ട് വരാം….

കൊച്ചിയിലെ വേമ്പനാട്ടുകായലിൽ സ്ഥിതി ചെയ്യുന്ന വെല്ലിങ്ടൺ ദ്വീപ് മനുഷ്യനിർമ്മിതമാണെന്ന് പറഞ്ഞാൽ പെട്ടെന്ന് ആരും വിശ്വസിക്കില്ല! എന്നാലും വിശ്വസിച്ചേ മതിയാകൂ, കാരണം 1936 കൊച്ചി തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വളരെ അപ്രതീക്ഷിതമായാണ് വെല്ലിങ്ടൺ ദ്വീപിനെ നിർമ്മിച്ചത്.. ഇന്ന് കൊച്ചിയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ് വെല്ലിങ്ടൺ ഐലൻഡ്…ഇന്ന് നമ്മുടെ യാത്ര ഈ ദിപും ദ്വീപിലെ കാഴ്ചകളും കാണാൻ ആണ്…


ദ്വീപിലേക്കുള്ള യാത്രയിലാണ് നമ്മൾ, പ്രധാന കവാടത്തിൽ നിന്നും 12 രൂപ ടോൾ കൊടുത്ത് മുന്നോട്ട്… അല്പം മുന്നോട്ട് പോയി കഴിഞ്ഞ് നമ്മുടെ കാർ പതിയെ ഒന്ന് ബ്രേക്ക് ഇട്ടത് ഇവിടെയുള്ള ഉള്ള മാരിടൈം ഹെറിട്ടേജ് മ്യൂസിയത്തിന് മുന്നിലാണ്… ബ്രേക്ക് ഒക്കെ ഇട്ടെങ്കിലും ഇവിടെ ഇറങ്ങാനോ കാഴ്ചകൾ ആസ്വദിക്കാനോ നമുക്ക് അനുവാദമില്ല…. മ്യൂസിയത്തിന്റെ ഗെയ്റ്റ് അടച്ചിരിക്കുകയാണ്… വായോ മുന്നോട്ടുപോകാം…ഇവിടെ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു ..

കേരളത്തിൽ എവിടെയും ഇത്ര വൃത്തി കാണാൻ സാധ്യതയില്ല… വളരെ കാലപ്പഴക്കം ചെന്നതിനാൽ തന്നെ ധാരാളം മരങ്ങളും ചെടികളും റോഡ് സൈഡിൽ കാണാമായിരുന്നു…. വീണ്ടും മുന്നോട്ടു പോയി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ് കണാം.. ലക്ഷദ്വീപിലേക്ക് പോകാനുള്ള വിസയും രജിസ്ട്രേഷനും മറ്റു കാര്യങ്ങളും നടത്തുന്നത് ഇവിടെ നിന്നാണ്, അങ്ങോട്ടും പോകേണ്ട ആവശ്യം ഇല്ലാത്തതിനാൽ നമ്മൾ മുന്നോട്ടു തന്നെ പോയി… ഈ ഓഫീസിന് പുറകിൽ കടൽ കാണാമായിരുന്നു.. ഇവിടെ ഷിപ്പുകൾ ഒക്കെ വരാറുള്ളതാണ്..

പിന്നെ ഐലൻഡ് ഷിപ്പിംഗ് ഏജൻസി ആണ് കാണാവുന്നത്…ഈ ഐലൻഡിൽ ഒന്ന് രണ്ട് ബോട്ട് ജെട്ടികൾ കാണാം… ഫുഡ് കോർപ്പറേഷന്റെ ഒരു ഡിസ്ട്രിബ്യൂഷൻ സെൻറർ കാണാം…

ഇവിടെ നിന്നു നോക്കിയാൽ മറൈൻഡ്രൈവ് കാണാമെങ്കിലും പുറത്തിറങ്ങാനുള്ള അനുവാദം എടുക്കാത്തതിനാൽ ആശകൾ ഒക്കെ ഉള്ളിലൊതുക്കി യാത്ര തുടർന്നു…..
ഇവിടെ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഫെറി ബോട്ടുകളാണ്… മറൈൻഡ്രൈവിൽ നിന്നും വൈപ്പിൻ ,ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽനിന്നും ഇങ്ങോട്ടേക്ക് ബോട്ട് സർവീസ് ലഭ്യമാണ്…. കുണ്ടന്നൂർ- വെല്ലിംഗ്ടൺ റോഡിലൂടെ റോഡ് മാർഗം ഇവിടെ എത്താവുന്നതാണ്…


എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള ഈ ദ്വീപ മനപ്പൂർവ്വം അല്ലെങ്കിലും. നമുക്ക് നിർമ്മിച്ചതന്ന ബ്രിട്ടീഷുകാരെ സ്മരിച്ചുകൊണ്ട് ഉണ്ട് ഇവിടെനിന്ന് ഞങ്ങൾ തിരിക്കുന്നു… കോവിഡും മറ്റ് പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് സർവീസുകൾ ഒക്കെ പുനരാരംഭിക്കുമ്പോൾ ഇങ്ങോട്ടൊന്നും വരാത്തവർ ഒന്ന് വന്ന് നോക്കണേ…

MENU

Comments are closed.