കൂടെവിടെയിൽ നിന്നും പിന്മാറിയതിന്റെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണകുമാർ.

മലയാളത്തിലെ ഏറ്റവും പ്രമുഖമായ താരകുടുംബം ആണ് കൃഷ്ണ കുമാറിന്റെത്. ദൂരദർശനിലെ ന്യൂസ് റീഡർ ആയിരുന്ന കൃഷ്ണകുമാർ കാശ്മീരം എന്ന ചിത്രത്തിലൂടെ മലയാളം ഇൻഡസ്ട്രിലേക്ക് കടന്നു വന്നു. ഇപ്പോഴും താരം നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്നു ഉണ്ടെങ്കിലും ഇദ്ദേഹത്തിനേക്കാൾ ആരാധകർ ഉള്ളത് ഈ കുടുംബത്തിനാണ്. ഭാര്യ സിന്ധു കൃഷ്ണ മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബ് വീഡിയോ കളിലൂടെയും ധാരാളം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

മൂത്ത മകൾ അഹാന കൃഷ്ണ ലൂക്ക, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാംപടി, പിടികിട്ടാപ്പുള്ളി തുടങ്ങി നിരവധി സിനിമകളിലും മകൾ ഇഷാനി പുതുതായി മമ്മൂക്കയുടെ കൂടെ വൺ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ സിന്ധു കൃഷ്ണ മുൻപ് ചില സീരിയലുകളിലും ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര കുടുംബത്തിലെ അച്ഛനായ കൃഷ്ണകുമാർ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ഈ സീരിയലിൽ താൻ ഇനി തുടർന്ന് ഉണ്ടാകില്ലെന്ന് താരം അറിയിച്ചിരുന്നു. വ്യക്തമായ കാരണം അറിയിക്കാത്ത തിനാൽ ആരാധകർ ഒരുപാട് സംശയങ്ങളുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ സീരിയലിന്റെകഥാകൃത്ത് മാറി എന്നും അതിനാൽ പുതിയ കഥയിൽ ചിലപ്പോൾ തനിക്ക് റോൾ ഉണ്ടാവില്ല ആയിരിക്കും എന്ന് കൃഷ്ണകുമാർ പറയുന്നത്. അവരുമായി താനിപ്പോൾ ബന്ധങ്ങൾ ഇല്ലെന്നും താരം തുറന്നുപറഞ്ഞു.

MENU

Comments are closed.