തട്ടകം മാറ്റാൻ ഒരുങ്ങി അനുശ്രീ. പുതിയ സീരിയലിൽ താരം എത്തുന്നു.

മലയാളത്തിൽ ഏറ്റവും ജന പിന്തുണയുള്ള സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ ആണ് സീ കേരളം. പുതുമകളുള്ള സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന ഈ ചാനലിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലുകളിൽ ഒന്നാണ് മിസ്സിസ് ഹിറ്റ്ലർ. പതിവായി നാം കണ്ടുവന്നിരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യാസമായി ഏറെ പുതുമകളോടെ കളിയും ചിരിയും സമ്മാനിക്കുന്ന സീരിയൽ ആണ് ഇത്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ ആരാധകർ ഈ സീരിയൽ ഉണ്ട്.


മലയാളത്തിലെ പ്രമുഖ നടി പൊന്നമ്മ ബാബു, ചന്ദനമഴ സീരിയലിൽ അമൃതയായി വന്നു ആരാധകരുടെ പ്രിയങ്കരിയായി മാറിയ അമൃത വിൻസെന്റ്, സീതാ പരമ്പരയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട രുദ്രൻ ആയി മാറിയ ഷാനവാസ് തുടങ്ങി വൻ താരനിര തന്നെ ഉള്ള ഈ സീരിയലിൽ പുതിയ അതിഥി വരുന്ന സന്തോഷത്തിലാണ് ആരാധകർ. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ആയി മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട നടികളിൽ ഒരാളായി മാറിയ അനുശ്രീ ആണ് ഈ മെഗാ സീരിയലിലേക്ക് പുതുതായി എത്തുന്നത്.
രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന നായകനെയും നായികയുടെയും ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടക്കാൻ പോവുകയാണ്. അവരുടെ വിവാഹം. ഈ കല്യാണം മേളകളിലേക്ക് ആണ് നടി അനുശ്രീ എത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രോമോ വിലൂടെ ഈ വിവരം അറിഞ്ഞ് ആരാധകരെല്ലാം വളരെയധികം ആവേശത്തോടെ അനുശ്രി വരുന്നഎപ്പിസോഡുകൾ കാണാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം zee കേരളയിലെ തന്നെ മനംപോലെ മാംഗല്യം എന്ന സീരിയലിൽ പ്രയാഗ മാർട്ടിൻ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് അനുശ്രീ അതിഥിയായി എത്തുന്ന പ്രമോ ചാനൽ പുറത്തു വിട്ടത്.

MENU

Comments are closed.