ചിക്കൻ ഫ്രൈഡ് റൈസിന് റസ്റ്റോറന്റിലെ രുചി കിട്ടാൻ ഈ ഒരു ഐറ്റം ചേർത്തു നോക്കു…

ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ-അരക്കിലോ, ബസ്മതി അരി 2 കപ്പ്, ക്യാരറ്റ് ക്യാപ്സികം ബീൻസ് എന്നിവ ആവശ്യത്തിന്, ഇഞ്ചി ഒരു ചെറിയ കഷണം, വെളുത്തുള്ളി അഞ്ച് അല്ലി, സ്പ്രിങ് ഒനിയൻ, അല്പം സോയാ സോസ്,ഇനി ആവശ്യത്തിന് വിനാഗിരിയും ഉപ്പും എടുക്കാം. മൂന്നു മുട്ടയും, കുരുമുളകുപൊടിയും റിഫൈൻഡ് ഓയിലും എടുക്കാം… ഇനി എങ്ങനെയാണ് റസ്റ്റോറൻറ് രൂപയിൽ ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതെന്ന് നോക്കാം…


അരി കഴുകി കുതിർത്ത് ഇടുക (30 മിനുറ്റ്)…. ഇനി ചിക്കൻ വേവിക്കാൻ വെക്കാം… ആവശ്യമുള്ള ഉപ്പും ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വേവിക്കാം.. ഇനി അരി വേവിക്കാൻ വെക്കണം.. ഒരു പാത്രത്തിലേക്ക് കഴുകി വാരിയ അരി മാറ്റം…ഇനി അരി വേവിക്കാൻ വെക്കുന്ന പാത്രത്തിലേക്ക് വെള്ളവുമൊഴിച്ച് ചൂട് ആക്കാം…ശേഷം അൽപ്പം എണ്ണ കൂടി ഒഴിക്കാം .. ഇനി ആവശ്യമായ ഉപ്പിനോടൊപ്പം വേവിക്കാം… വെള്ളം നന്നായി തിളച്ച ശേഷം മാത്രമേ അരി ഇടാവു…

ചിക്കൻ വെന്തതിനു ശേഷം മറ്റൊരു പാനിൽ അൽപം എണ്ണ ചൂടാക്കി മുട്ട പൊരിച്ചെടുക്കാം… ഇതിൽ ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ടു ചിക്കി വാങ്ങാം… ഇതേ പാനിലേക്ക് അല്പം കൂടി എണ്ണയൊഴിച്ച് വേവിച്ച് വാങ്ങിയ ചിക്കൻ ഷാലോ ഫ്രൈ ചെയ്തു എടുക്കാം… ചൂടാറി കഴിഞ്ഞ് ചിക്കൻ എല്ലിൽ നിന്ന് വേർപെടുത്തി ചെറിയ കഷ്ണങ്ങൾ ആക്കാം…

ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ക്യാരറ്റ് ബീൻസ് ക്യാപ്സിക്കം എന്നിവ എല്ലാം ചേർത്ത് വഴറ്റി എടുക്കാം… ആവശ്യമുള്ള ഉപ്പും ചേർക്കാം… നന്നായി വഴന്നുവരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ സോയാസോസ് ഒഴിച്ചു കൊടുക്കാം… ആവശ്യമെങ്കിൽ അൽപം ചില്ലി സോസും, ടൊമാറ്റോ സോസും, ചേർക്കാവുന്നതാണ് ഇതിലേക്ക് ചിക്കി വെച്ച ചിക്കനും വേവിച്ചുവെച്ച റൈസും, ചേർത്ത് നന്നായി ഇളക്കുക… ഇനി ചിക്കി വച്ച മുട്ടയും 3 ടേബിൾ സ്പൂണ് കുരുമുളകുപൊടിയും വിതറി വാങ്ങാം… ഇനി അരിഞ്ഞുവെച്ച സ്പ്രിങ് ഒനിയൻ ഇട്ട് അലങ്കരിച്ച് സെർവ് ചെയ്യാം…

MENU

Comments are closed.