കോഴി അട ഇങ്ങനെ ഉണ്ടാക്കി വീട്ടിൽ താരമാകാം…

ഈ സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചിക്കൻ കാൽക്കിലോ, രണ്ട് ചെറിയ സവാള, ആവശ്യത്തിന് പച്ചമുളക്,നെയ്യ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി , മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഇനി അല്പം പെരുംഞ്ചീരകം പൊടിച്ചെടുക്കാം.. ഇനി ഒരു കപ്പ് മൈദയും ആവശ്യത്തിന് എണ്ണ ഉപ്പ് എന്നിവയും എടുത്താൽ നമുക്ക് ആരംഭിക്കാം ….


ആദ്യം കോഴി അടയ്ക്ക് ആവശ്യമുള്ള ഉള്ള മാവ് ഉണ്ടാക്കാം… ഇതിനായി ഒരു കപ്പ് മൈദ ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം..ഒരു ടേബിൾ സ്പൂണ് നെയ്യ് ഒഴിക്കാം.. ഇതിലേക്ക് വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക… മാവു നല്ല സോഫ്റ്റായി വരുമ്പോൾ അൽപസമയം മാറ്റിവയ്ക്കാം… ഇനി ചിക്കൻ വേവിക്കാൻ വെക്കാം ചിക്കനിലേക്ക് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും വളരെ കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക… നന്നായി വേവിച്ചതിനു ശേഷം ചൂടാറി കഴിഞ്ഞു ചിക്കൻ എല്ലിൽ നിന്നും വേർപെടുത്തി എടുക്കാവുന്നതാണ്…

ഇനി ഒരു പാൻ ചൂടാക്കി അൽപം എണ്ണയൊഴിച്ച് ചൂടായി കഴിഞ്ഞ്, ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുക്കാം… ഇത് വഴന്ന് വരുമ്പോൾ അരിഞ്ഞുവെച്ച പച്ചമുളകും ഇടാം… ഇനി കറിവേപ്പില ആണ് ഇടേണ്ടത്.. മൂത്തുവരുമ്പോൾ ഒരു സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കാം… ഇനി സവാള ബ്രൗൺ നിറമായി കഴിഞ്ഞു ചെറുതായി പിച്ചിവെച്ച ചിക്കനും അര ടീസ്പൂൺ പെരുംജീരകം പൊടിച്ചതും അര ടീസ്പൂൺ ഗരം മസാലയും ഇട്ട് മൂപ്പിച്ച് വാങ്ങാം…

ഇനി മാറ്റിവച്ചിരുന്ന മൈദമാവ് ചെറിയ ഉരുളകളാക്കി എടുക്കാം.. ഇത് പരത്തി എടുത്ത് നടുവിൽ ചിക്കൻ മസാല വെക്കാം ഇനി അർദ്ധവൃത്താകൃതിയിൽ മടക്കി അരിക്കുകൾ വൃത്തിയായി അലങ്കരിച്ച് നന്നായി ഒട്ടിക്കാം..ഒട്ടിക്കുന്നതിനായി മൈദ ഉപയോഗിക്കാം…ചട്ടിയിൽ എണ്ണ ചൂടാക്കി കോഴി അട വറുത്തു കോരാം… ബ്രൗൺ കളർ ആകുന്നതുവരെ വറുത്താൽ മതി…നിങ്ങളെ ഒരു കില്ലടി ആക്കുന്ന കോഴി അട ട്രൈ ചെയ്യുമല്ലോ…

MENU

Comments are closed.