ആരാധകരെ ഞെട്ടിച്ച് അനുശ്രീ. പുതിയ പരീക്ഷണം അംഗീകരിക്കണമെന്ന് അപേക്ഷ.

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ യായി വന്ന് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രദ്ധനേടിയ നടിയാണ് അനുശ്രീ. തന്റെ ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടും സംസാരശൈലി കൊണ്ടും ഏറെ ജനപിന്തുണ നേടിയ നടി മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, മധുരരാജ, പഞ്ചവർണ്ണ തത്ത, ഇതിഹാസ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ തന്റെതായ സ്ഥാനം ഉറപ്പിച്ചു. അടുത്തിടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ വേണ്ടി ചില ടിവി പരിപാടികളിലും താരം പങ്കെടുത്തിരുന്നു.

https://youtu.be/ilsKUocB6zI

അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. ഇരുവർ എന്ന ചിത്രത്തിലെ നറുമുഖയെ എന്ന ഗാനത്തിന് ഗായകൻ ഇഷാൻ ആലപിച്ച കവർ സോങ്ങിന് ആണ് അനുശ്രീ ചുവട് വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതീവസുന്ദരിയായാണ് അനുശ്രീ എത്തുന്നത്. ബിജു ധ്വനിതരം​ഗ് കോറിയോ​ഗ്രാഫി ചെയ്ത ഈ വീഡിയോ താൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഗാനത്തിനു വേണ്ടി ചെയ്യുന്നതാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ആർജെ കൃഷ്ണയാണ് സംവിധാനം, ഛായാ​ഗ്രഹണം ശരത് ശിവ, പിങ്കി വിശാലാണ് അനുശ്രീയുടെ മെയ്ക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.


“എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്…എന്റെ ഒരു ആഗ്രഹത്തിന് ഞാന്‍ ചെയ്ത ഒരു song…എല്ലാവരും ഇത് സ്വീകരിക്കണം…ഇതൊരു dance അല്ലെങ്കി dance cover അങ്ങനെ ഒന്നും അല്ല. ഇഷ്ടപെട്ട ഒരു സോങ്വി ഷ്വലൈസ് ചെയ്തതിൽ ഒരു ഭാഗമായി അത്രേ ഉള്ളൂ” എന്നാണ് താരം ഈ വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്. എന്തായാലും അനുശ്രീയുടെ പുതിയ വേഷവും വീഡിയോയും ഡാൻസുമെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

MENU

Comments are closed.