മൈദ ഇല്ലാതെ അടിപൊളി മാമ്പഴ കേക്ക് ഉണ്ടാക്കാം….

മാമ്പഴ കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള ഉള്ള സാധനങ്ങൾ : പഴുത്തമാങ്ങ, റവ, പഞ്ചസാര, പാൽ, ഓയിൽ,പിന്നെ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഇനി ആവശ്യമായ ടൂട്ടി ഫ്രൂട്ടിയും എടുക്കാം.. ഇനി എങ്ങനെയാണ് ആണ് മാമ്പഴ കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം…
മാമ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം… കഷ്ണങ്ങളാക്കിയ മാമ്പഴം, ഒരു കപ്പ് റവ, മുക്കാൽ കപ്പ് പഞ്ചസാര, മുക്കാൽ കപ്പ് പാൽ, കാൽ കപ്പ് എണ്ണ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക….

ഇതിനെ മിക്സിയുടെ ജാറിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി അൽപസമയം മൂടിവയ്ക്കാം…ഇനി മൂന്ന് ടേബിൾ സ്പൂൺ പാലിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കട്ട ഇല്ലാതെ ഇളക്കിയെടുക്കാം… ഇത് മാമ്പഴ റവാ മിക്സിലെക്ക് ചേർക്കാം… ഇനി നന്നായി ഇളക്കി യോജിപ്പിക്കുക…. ഇതിലേക്ക് ഇനി ടൂട്ടി ഫ്രൂട്ടി ചേർക്കാം(കാൽ ടേബിൾ സ്പൂൺ മൈദയിൽ ഇളക്കിയ ശേഷം വേണം ടൂട്ടി ഫ്രൂട്ടി കേക്ക്ന്റെ ബാറ്ററിലേക്ക് ചേർക്കാൻ)…

ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ എണ്ണയോ നെയ്യോ തടവിയ ശേഷം,, ബട്ടർ പേപ്പർ ഈ പാത്രത്തിന്റെ അളവിൽ മുറിച്ചെടുത്ത് ഏറ്റവും അടിയിൽ ആയി വെക്കാം… ഇനി കേക്ക് മിക്സ് ഇതിലേക്ക് ഒഴിച്ച് ഡ്രൈഫ്രൂട്ട്സ് വിതറാം.. ഈ ടിന്ന് പതിയെ തട്ടി കൊടുക്കുക…
ഓവൻ ഇല്ലാതെ ആണ് നമ്മൾ കേക്ക് ഉണ്ടാക്കുന്നത്..അതിനാൽ കേക്കിന്റെ ബാറ്റർ ഒഴിച്ചു വെച്ച പാത്രത്തിനേക്കാൾ വലിയ ഒരു പാത്രം സ്റ്റൗവിൽ വച്ച് നടുവിലായി ഒരു സ്റ്റീൽ വളയം വെക്കാം… ഇത് അടച്ചു വച്ച് 7- 8 മിനിറ്റ് ചൂടാക്കണം… ഇനി കേക്കിന്റെ ബാറ്റർ സൂക്ഷിച്ച് ഇതിലേക്ക് ഇറക്കിവെക്കാം… ഇനി അടച്ചുവെച്ച് മീഡിയം ഫ്‌ളയിമിൽ 40 മിനിറ്റ് വേവിക്കാം…

40 മീനിറ്റ് കഴിഞ്ഞ് കേക്ക് മുഴുവനായും ബേക്ക് ആയോ എന്ന് നടുവിൽ ഈർക്കിലി കൊണ്ടോ മറ്റ്‌ എന്തെങ്കിലും വൃത്തിയുള്ള വസ്തുക്കൾ കൊണ്ടോ കുത്തി നോക്കാം… കേക്കിന്റെ ബാറ്റർ ഇതിൽ പറ്റിപ്പിടിക്കുന്നില്ലെങ്കിൽ കേക്ക് മുഴുവനായും ബേക്ക് ആയി എന്ന് മനസ്സിലാക്കാം…. ഇനി ഇത് ഇത് ടിണിൽനിന്ന് മാറ്റാം… ചൂടാറി കഴിഞ്ഞ് കഴിക്കാവുന്നതാണ്….

MENU

Comments are closed.