ആ നടിയുമൊത്തുള്ള റൊമാന്റിക് സീൻ ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു!!വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ !!

മലയാള സിനിമയിലെ യുവതലമുറയിലെ സർവ്വകലാവല്ലഭൻ എന്ന് വിളിക്കാവുന്ന ഒരു കലാകാരനാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തെയും പ്രിയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസൻ. ഒരു ഗായകനായി സിനിമാരംഗത്തേക്ക് എത്തിയ ആളായിരുന്നു വിനീത്. വേറിട്ട ശബ്ദവും ആലാപനശൈലി കൊണ്ട് പൊതു ഗായകരിൽ ഏറ്റവും ശ്രദ്ധേയമായി ഗായകനാകാൻ വിനീത്ശ്രീനിവാസന് കഴിഞ്ഞു. ഒരു ഗായകൻ എന്നതിനപ്പുറം ഗാനരചന, സംഗീത സംവിധാനം,

സിനിമാഭിനയം, തിരക്കഥ രചന സംവിധാനം, നിർമാണം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താൻ ഇറങ്ങിയ ഒരു കലാകാരൻ ആയിരുന്നു വിനീത്2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലൂടെയായിരുന്നു വിനീത് ശ്രീനിവാസൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് നിരവധി വിമർശനങ്ങൾ നേരിട്ട അഭിനയം ആയിരുന്നെങ്കിലും പിന്നീട് മകന്റെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഒപ്പം ശ്രദ്ധേയമായ വേഷം

ചെയ്തു നിരവധി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. നായകനും ഗായകനും സംഗീത സംവിധായകനും എന്ന പദവി കൾക്ക് ശേഷം വിനീത് ശ്രീനിവാസൻ കൈ പതിപ്പിച്ച അടുത്ത മേഖലയായിരുന്നു സംവിധാനം. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം സംവിധാനം ചെയ്തത് ബോക്സ് ഓഫീസിൽ ഹിറ്റ് ആവുകയും ചെയ്തു ഇന്ന് മലയാളസിനിമയിലെ യുവതാരനിരയിൽ ഒന്നാമനായ നിവിൻ പോളി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു മലർവാടി ആർട്സ് ക്ലബ്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ
കാതൽ സന്ധ്യയുമായി അഭിനയിച്ച റൊമാൻസ് രംഗത്തെകുറിച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങൾ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെകുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്. റൊമാൻസ് ചെയ്യൻ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കിൽ ചെയ്ത റൊമാന്റിക് രംഗങ്ങൾ എന്നെ വല്ലാതെ വലച്ചു കളഞ്ഞു . ഒരുപാട് ടേക്കുകൾ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീൻ പൂർത്തീകരിച്ചത്.

MENU

Leave a Reply

Your email address will not be published. Required fields are marked *