ബകലവ ഉണ്ടാക്കാം…ഓവൻ ആവശ്യമില്ലാതെ…

ബകലവ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഫിലോ പാസ്റ്ററി ഷീറ്റ് അഞ്ചെണ്ണം, ആവശ്യമുള്ള ഡ്രൈഫ്രൂട്സ് എടുക്കാം – ബദാം പിസ്ത കശുവണ്ടി പോലുള്ളവ… ആവശ്യമുള്ള പഞ്ചസാര – അര കപ്പ് മതിയാകും.. കാൽ കപ്പ് വെള്ളവും അൽപം പട്ട ഏലക്ക എന്നിവയോടൊപ്പം 50 ഗ്രാം ബട്ടറും ഒരു നാരങ്ങയുടെ നീരും എടുത്താൽ നമുക്ക് ബകലവ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
ബകലവ ഉണ്ടാക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫ്രിഡ്ജിൽ നിന്ന് ഫിലോ പാസ്റ്ററി ഷീറ്റ് പുറത്തു വെക്കണം …

തണുപ്പ് മാറാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്… ഇനി ഡബിൾ ബോയിൽ ചെയ്ത് ദ്രവ രൂപത്തിൽ ആക്കി എടുത്ത ബട്ടർ പാസ്റ്ററി ഷീറ്റിന് മുകളിൽ തേച്ച് കൊടുക്കാം… എല്ലാ ഷീറ്റിലും ബട്ടർ തേച്ചതിനുശേഷം ഒരു കോലിൽ ചുരുട്ടി ഓരോ ഷീറ്റും ബേക്കിംഗ് ഡിഷിലേക്ക് മാറ്റാം… ഓരോ ഷീറ്റ് വെച്ചതിന് ശേഷവും മുകളിലായി അല്പം ക്രഷ് ചെയ്ത ഡ്രൈഫ്രൂട്ട്സ് നിരത്താം..

ഇങ്ങനെ അഞ്ച് ഷീറ്റുകളും ബേക്കിംഗ് ഡിഷിൽ അടുക്കി വെക്കാം.. ഇനി ബേക്കിംഗ് ഡിഷ്‌നേക്കാൾ വലിയ ഒരു പാത്രം ഗ്യാസിൽ വച്ച് ചൂടാക്കാം… ഇനി ഈ പാത്രത്തിൽ ഉരുക്കാത്ത വളയം (ലെഡ്) വെക്കാം.. ഇനി ബാകലവ ഡിഷ്‌ ഇതിന് മുകളിൽ വെച്ച് ഗോൾഡൻ കളർ ആകുന്നതുവരെ ബേക്ക് ചെയ്തെടുക്കാം…
ഇനി പഞ്ചസാര ,പാനി ആക്കി എടുക്കാം.. ഒരു പാൻ അടുപ്പത്ത് വെച്ച് കാൽ കപ്പ് വെള്ളമൊഴിക്കാം.. ഇതിലേക്ക് ഏലക്ക..പട്ട..

നാരങ്ങാനീര് എന്നിവ ചേർക്കാം..ഇനി അര കപ്പ് പഞ്ചസാര ഇട്ട് ഉരുക്കി എടുക്കാം… പഞ്ചസാര തരികൾ ഉരുന്നതുവരെ മാത്രം ചൂടാക്കിയാൽ മതി…ഇതിനെ തയ്യാർ ആയ ബകലവ യിലേക്ക് ഒഴിക്കാം ബാക്കിയുള്ള ഡ്രൈ ഫ്രൂട്സ് ചേർത്ത് അലങ്കരിക്കാം…

MENU

Comments are closed.