ഹരിമുരളീരവം ഗാനം സംവിധാനം ചെയ്ത സംവിധായകൻ ആരാണെന്നറിയാമോ!!

മലയാള സിനിമാ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് പരിശോധിച്ചാൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് ആറാംതമ്പുരാൻ. ആറാംതമ്പുരാൻ കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നാൽ അതിൽ ഒരു പ്രധാന ഗാനം സംവിധാനം ചെയ്തത് മലയാളത്തിൽ തന്നെ മറ്റൊരു സൂപ്പർ സംവിധായകൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ 1997 പുറത്തിറങ്ങി വൻ വിജയം നേടിയ ചിത്രമായിരുന്നു ആറാം തമ്പുരാൻ

ചിത്രത്തിലെ പ്രധാന ആകർഷണമായിരുന്നു ഹരിമുരളീരവം എന്ന ഗാനം മോഹൻലാലിന്റെ കഥാപാത്രം പ്രകടമാകുന്ന ഷൂട്ട് ചെയ്യേണ്ട ദിവസം ആയിരുന്നു അന്ന് ഒരുപാട് ആളുകൾ പങ്കെടുക്കുന്ന ഗാനത്തിൽ ഉണ്ടാകുന്ന സംഘർഷം വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത് മഹാബലിപുരത്ത് സെറ്റിട്ട് ഗാന ചിത്രീകരണത്തിൽ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി അപ്പോഴാണ് ഷാജി കൈലാസിന് നാട്ടിൽ നിന്നൊരു ഫോൺ കോൾ ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയിൽ

പ്രവേശിച്ചിരിക്കുന്നു പോയേ പറ്റൂ ഷൂട്ടിംഗ് തുടങ്ങാൻ പറ്റില്ല എന്തുചെയ്യും വളരെ നിർണായകമായ ഘട്ടമായിരുന്നു അത് അപ്പോഴാണ് സെറ്റിലേക്ക് അപ്രതീക്ഷിതമായി പ്രിയദർശൻ എത്തുന്നത്. മോഹൻലാലിനെ കാണാനും ലൊക്കേഷനിൽ ഒരു സൗഹൃദ സന്ദർശനത്തിനായാണ് പ്രിയദർശൻ എത്തിയത് ഷാജി ധർമ്മസങ്കടം പറഞ്ഞ പ്രിയദർശൻ പറഞ്ഞു നീ ധൈര്യമായി നാട്ടിൽ നീ അവിടെ വേണ്ട സമയമാണ് ഇപ്പോൾ സോങ് ഒക്കെ ഞാൻ എടുത്തോളാം അടുത്ത ഫ്ലൈറ്റിൽ തന്നെ ഷാജി കൈലാസ് നാട്ടിലേക്ക് പറന്നു അങ്ങനെ പ്രിയദർശൻ ചിത്രീകരിച്ച ഗാനരംഗം ആണ് ആറാം തമ്പുരാൻ ഹരിമുരളീരവം

MENU

Leave a Reply

Your email address will not be published. Required fields are marked *