രുചിയിൽ മുൻപൻ തലശ്ശേരി ദം ബിരിയാണി…

ദം ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ബിരിയാണി അരി ഒരു കിലോ, ചിക്കൻ അര കിലോ, സവാള ഏഴെണ്ണം, തക്കാളി 8 എണ്ണം, പച്ചമുളക് എരുവിന് ആവശ്യത്തിന്( പത്തോ പതിമൂന്നോ എടുക്കാം)… ആവശ്യമുള്ള ഇഞ്ചി ചതച്ച് വെക്കാം…

വെളുത്തുള്ളി ആവിശ്യത്തിന് എടുക്കണം… പൊതീനയില, കറിവേപ്പില, മല്ലിയില എന്നീ ഇലകളും… രണ്ടു ചെറുനാരങ്ങയുടെ നീരും… ആവശ്യത്തിന് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവയും എടുക്കാം…ഇനി ഒരു ടീസ്പൂൺ ഗരം മസാല പിന്നെ കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നീ സ്പൈസസും എടുക്കാം…
സവാള തൊലി കളഞ്ഞ് നീളത്തിൽ ചെറുതായി അരിഞ്ഞെടുക്കുക.. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരാം… അരിഞ്ഞുവെച്ച സവാള ഇതിലേക്കിട്ട് വഴറ്റിയെടുക്കണം.


.. നല്ല ബ്രൗൺ കളർ ആയി കഴിഞ്ഞ് കോരി മാറ്റാവുന്നതാണ് തീയിൽ നിന്ന് മാറ്റുന്നതിന് അല്പം മുമ്പായി അര ടീ സ്പൂൺ അല്ലെങ്കിൽ അതിൽ കുറവോ പഞ്ചസാര വിതറവുന്നതാണ്…. ഇനി മറ്റൊരു പാനിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ഇട്ട് വഴറ്റാം…. തക്കാളി വാടി വരുമ്പോൾ പച്ചമുളകും ഇഞ്ചിയും ഇട്ടു കൊടുക്കണം, ശേഷം തൊലി കളഞ്ഞു വെച്ച വെളുത്തുള്ളി ചതച്ച് ചേർത്ത് കൊടുക്കാം…ഇനി ഈ പാനിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാവുന്നതാണ് …കാൽകപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാം…

ഇടയ്ക്കിടെ ചിക്കൻ വെന്തോ എന്നും വെള്ളം വറ്റി പോയോ എന്നും ശ്രദ്ധിക്കേണ്ടതാണ്…
. വെള്ളം വറ്റിപ്പോയാൽ അല്പം കൂടി വെള്ളം ചേർത്ത് കൊടുക്കാം… ഇറച്ചി മുക്കാൽ ഭാഗം വേവാകുമ്പോൾ പൊതീനയില മല്ലിയില കറിവേപ്പില എന്നിവ ചേർത്ത് മൂടിവെച്ച് മുഴുവൻ വേവ് ആക്കി എടുക്കാം…. ഇറച്ചി മുഴുവൻ വേവ് ആയി കഴിഞ്ഞ്, ഗരം മസാല ചേർത്ത് ഇളക്കി വാങ്ങാം… വാങ്ങി വച്ചതിനു ശേഷം അല്പം നാരങ്ങാനീര് കൂടി ചേർക്കാം…
അരി വേവിക്കാൻ ആയി ഒരു പാത്രം അടുപ്പിൽവെച്ച് നെയ് ഒഴിക്കാം…ഇത് ചൂടായി വരുമ്പോൾ ഏലയ്ക്ക ഗ്രാമ്പൂ പട്ട എന്നിവ ഇട്ട് മൂപ്പിച്ച് എടുക്കാം … ശേഷം ഒന്നര ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക… ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കഴുകിയ അരി ഇട്ട് കൊടുക്കാം ശേഷം അടച്ചുവെച്ച് വേവിക്കാം… വെള്ളം വറ്റി കഴിഞ്ഞ് തീ ഓഫ് ചെയ്ത് മുഴുവൻ വേവ് ആകുന്നത് വരെ വെയിറ്റ് ചെയ്യാം…


ഇനി വേവിച്ചുവെച്ച ചിക്കൻ ഒന്നുകൂടെ അടുപ്പത്ത് വെക്കാം…. വറുത്തു വച്ച സവാള ഇതിനു മുകളിലായി ഇടാം.. ഇപ്പോൾ ലഭിച്ച അരിയും നിരത്താം അല്പംകൂടി സവാള ചോറിന് മുകളിൽ വിതറി അണ്ടിപ്പരിപ്പും മുന്തിരിയും മല്ലിയിലയും ചേർത്ത് അടച്ചു വെക്കാം ഈ പാത്രത്തിനു ചുറ്റും ഒരു നനഞ്ഞ തുണി കൊണ്ട് , വായു പുറത്ത് കടക്കാത്തവിധം കെട്ടിവയ്ക്കുക… ദം ആക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്…. നിരപ്പുള്ള പാത്രമാണ് മുകളിൽ വെച്ചത് എങ്കിൽ ചൂടുള്ള തീക്കനൽ നിരത്താവുന്നതാണ്,. അല്ലെങ്കിൽ കനമുള്ള എന്തെങ്കിലും വസ്തു മുകളിൽ വച്ചലും മതി…10 മിനിറ്റ് ഇങ്ങനെ വേവിച്ചതിനു ശേഷം തലശ്ശേരി ദം ബിരിയാണി കഴിക്കാൻ തയ്യാറാണ്….

MENU

Comments are closed.