നേന്ത്രപ്പഴം ഉണ്ടെങ്കിൽ നിമിഷങ്ങൾ കൊണ്ട് രുചികരമായ ഡെസേർട്ട് ഉണ്ടാക്കാം…..

ഭക്ഷണത്തിനുശേഷം അല്പം മധുരം കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല; എന്നാൽ ഐസ്ക്രീം ഒന്നും എപ്പോഴും ലഭിക്കണമെന്നില്ലല്ലോ… അപ്പോൾ എപ്പോഴും ലഭ്യമാകുന്ന നേന്ത്രപ്പഴം കൊണ്ട് തന്നെ ഡെസേർട്ട് ഉണ്ടാക്കിയാലോ….
ആദ്യം നേന്ത്രപ്പഴം എടുക്കാം രണ്ടുമൂന്നെണ്ണം മതി കേട്ടോ… ഇനി ആവശ്യത്തിനു നെയ്യ് എടുക്കാം…മധുരത്തിന് പഞ്ചസാര …. ആവശ്യമായ തേങ്ങ ചിരകിയതും അല്പം ഉണക്കമുന്തിരിയും ഏലക്കയും എടുക്കാം.. ഇനി എങ്ങനെയാണ് ആണ് ഈ സിമ്പിൾ ഐറ്റം ഉണ്ടാക്കുന്നത് എന്ന് നോക്കാം…


ഓവർ ആയി പഴുത്ത് പോകാത്ത നേന്ത്രപ്പഴം വേണം എടുക്കാൻ… ഇനി ഒരു പാത്രത്തിൽ അല്പം നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ തേങ്ങ ചേർത്തു കൊടുക്കാം… തേങ്ങയിൽ നെയ് നല്ലപോലെ ഇളക്കി പിടിപ്പിച്ചതിനു ശേഷം , ആവശ്യമായ പഞ്ചസാരയും ചേർക്കാം… പഞ്ചസാര പതിയെ ചൂടായി വരുമ്പോൾ ഉണക്കമുന്തിരിയും ഏലയ്ക്കാ പൊടിച്ചതും ചേർക്കണം,… ഇതാണ് നേന്ത്രപ്പഴത്തിൽ നിറക്കാൻ പോകുന്ന തേങ്ങയുടെ കൂട്ട് ….

ഇനി അധികം പഴുക്കാത്ത നേന്ത്രപ്പഴം നടുവേ കീറി ഉള്ളിലുള്ള കറുത്ത ഒരു പോലെയുള്ള വസ്തുക്കൾ എടുത്തു മാറ്റിയതിനുശേഷം, ഇതിലേക്ക് തേങ്ങാ കൂട്ട് നിറക്കാവുന്നതാണ്…
ഇനി പഴം നെയ്യിൽ മോറിയിച്ച് എടുക്കാം… അതിനുമുമ്പായി കീറിയ ഭാഗത്ത് അല്പം അരിപ്പൊടി കുഴച്ച് തേച്ച് രണ്ടു ഭാഗവും നന്നായി ഒട്ടിക്കണം… ഇനി ഇത് നെയ്യിൽ ഇട്ട് മോറിയിച്ച് എടുക്കാം… പഴംപൊരി ഉണ്ടാക്കുന്ന പോലെ മുക്കി പൊരികെകേണ്ട ആവശ്യമില്ല…

ഒരു ഷാലോ ഫ്രൈ മതിയാകും.. നെയ്യിൽ പഴം സൈഡ് മാറ്റി കൊടുത്തു മൊരിയിച്ചെടുക്കണം… അരിമാവ് തുല്യമായി വെന്ത് വരുമ്പോൾ നെയ്യിൽ നിന്നും മാറ്റാവുന്നതാണ്… ഇനി എടുത്തു വച്ചിരിക്കുന്ന എല്ലാ പഴവും ഇതുപോലെ മുറിച്ച് തേങ്ങാ കൂട്ട് നിറച്ച് മോരിയിച്ച് എടുക്കാവുന്നതാണ്…

ചെറിയ കഷണങ്ങളായി മുറിച്ച് കഴിക്കുകയോ, സെർവ് ചെയ്യുകയോ ആവാം… പഞ്ചസാരയ്ക്കു പകരം ശർക്കര ഇടുന്നതും രുചികരമാണ്….

MENU

Comments are closed.