ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞു ദുർഗ കൃഷ്ണ.

വിമാനത്തിലെ നായികയായി വന്ന് പിന്നീട് പ്രേതം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ദുർഗ്ഗാ കൃഷ്ണ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്നെ വിവാഹ ശേഷം തേടിവന്ന പുതിയ സന്തോഷത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് താരം. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദുർഗ കൃഷ്ണ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.


കന്നടയിൽ തന്റെ അരങ്ങേറ്റ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. 21 ഹൗസ് എന്ന കന്നഡ മലയാളം എന്നീ രണ്ടു ഭാഷകളിലും ഒരുമിച്ചാണ് ചുരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ദുർഗ കൃഷ്ണ പങ്കുവെച്ചത്. നടൻ ധനഞ്ജയ്ക്കുള്ള പിറന്നാൾ സമ്മാനം ആയിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ അങ്ങേയറ്റം കഴിവുറ്റ കലാകാരന്മാരുടെ കൂടെ സിനിമ ചെയ്യാൻ സാധിച്ചതിന് സന്തോഷവും താരം കുറിച്ചു.
ധനഞ്ജയ സുദേവ് രാഹുൽ തുടങ്ങി വൻ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.

തന്റെ ആദ്യ കന്നഡ സിനിമ വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് താരം.
5 മാസം മുൻപാണ് ദുർഗ്ഗയുടെ വിവാഹം നടന്നത്. അർജുൻ രവീന്ദ്രൻ ആണ് ദുർഗ കൃഷ്ണയുടെ ഭർത്താവ്. വിവാഹശേഷം താരം അഭിനയം നിർത്തിയില്ല. മോഹൻലാൽ അഭിനയിക്കുന്ന റാം അടക്കം അഞ്ചോളം ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്തൊക്കെയായാലും ദുർഗ്ഗയുടെ ആദ്യ കന്നഡ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

MENU

Comments are closed.