മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നൈല ഉഷ പുതിയ സിനിമയാണോ എന്ന് ആരാധകർ.

മലയാളത്തിൽ മമ്മൂക്കയോടൊപ്പം ചിത്രങ്ങളെടുക്കാൻ ഏതൊരു താരങ്ങളും ആഗ്രഹിക്കുന്നതാണ് അമ്മ സംഘടനയുടെ പരിപാടിക്ക് വന്നാലും മറ്റു ചടങ്ങുകളിൽ വന്നാലും മമ്മൂക്കയോടൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ അഭിമാനത്തോടെയാണ് ഓരോ താരങ്ങളും മുന്നോട്ടുവരുന്നത് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മലയാളത്തിന് സ്വന്തം സൂപ്പർസ്റ്റാറിനെ കൂടെ നൈല ഉഷ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

നിരവധി സിനിമകളിലാണ് നയ്‌ല ഉഷയും മമ്മൂക്കയും ഒരുമിച്ച് അഭിനയിച്ചത്. നൈല ഉഷ തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ വീണ്ടും ഒരു മമ്മൂക്ക ചിത്രത്തിലേക്ക് നൈല ഉഷ എത്തുകയാണ് എന്ന ചോദ്യമാണ് ആരാധകർ ചോദിച്ചത് എന്നാൽ അതല്ല വസ്തുത എന്ന് ഇപ്പോൾ പുറത്തു വരികയാണ്. കഴിഞ്ഞദിവസം യുഎഇ സർക്കാർ ഏർപ്പെടുത്തിയ ഗോൾഡൻ വിസ വാങ്ങാനായി മമ്മൂക്കയും ലാലേട്ടനും ദുബായിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഗോൾഡൻ വിസ വാങ്ങുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കൂടാതെ യുസഫലിയുടെ സഹോദര പുത്രിയുടെ വിവാഹത്തിനും താരരാജാക്കന്മാർ പങ്കെടുത്തിരുന്നു.

നൈല ഉഷ ദുബായിലെ എഫ്എമ്മിൽ ആർജെ ആയി ജോലി ചെയ്ത് വരികയാണ് അവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്ന എന്നത് സത്യമാണ്. നൈല ഉഷ ചിത്രം പങ്കു വെച്ചു കൊണ്ട് താഴെ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നെ ആരെങ്കിലും എത്രയും പെട്ടെന്ന് ഇദ്ദേഹത്തിന് ഒരുമിച്ച് അഭിനയിക്കാൻ അവസരം നൽകണമെന്നാണ് കുറച്ചിരിക്കുന്നത്.

MENU

Comments are closed.