വയറ് കുറച്ച് അർച്ചന കവി. ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടിയ താരമാണ് അർച്ചന കവി. വിവാഹത്തിനുശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ സീരിയലിലൂടെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു ഇപ്പോഴത്തെ ഏറ്റവും പുതിയ ഫോട്ടോകൾ പങ്കുവെച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം അർച്ചന കവി. അനുരാഗവിലോചനനായി എന്ന പാട്ടിലൂടെയാണ് ആദ്യമായി ആരാധകർ അർച്ചന അംഗീകരിച്ചത്.

ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആണ്. ജീവിതത്തിലെ സന്തോഷം ഉള്ള ഓർമ്മകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ശരീര ഭാരം കുറച്ച് സ്ലിം ആയി തന്റെ ശരീരപ്രകൃതിയുടെ മാറ്റം കാണിക്കുന്ന ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

വർക്ക്ഔട്ടിന് ഓരോഘട്ടത്തിലും ഉള്ള തന്നെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് കൃത്യമായി വർക്ക് ചെയ്തു കഴിഞ്ഞാൽ ശരീരഭാരം കുറയ്ക്കാൻ തങ്ങളുടെ ശരീരപ്രകൃതി വീണ്ടെടുക്കാനും സാധിക്കും എന്നാണ് ഇതിലൂടെ അർച്ചനകവി കാണിച്ചുതരുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ താരമാണ് അർച്ചന കവി.

MENU

Comments are closed.