ജയരാജ് എം ടി വാസുദേവൻ നായർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്നു!!

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻനായരുടെ ചിത്രങ്ങളിൽ അഭിനയിക്കുക എന്നത് ഒരു ഭാഗ്യമാണ് മലയാളത്തിൽ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ പല നടന്മാരും ആഗ്രഹിക്കുന്ന ഒന്നാണ് എം ടി വാസുദേവൻ നായരുടെ ചിത്രത്തിൽ ഒരു റോൾ ചെയ്യുക എന്നത്. മമ്മൂട്ടി മോഹൻലാൽ അടക്കം മലയാളത്തിലെ മുൻനിര നായകന്മാരെല്ലാം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുള്ളത് എംടിയുടെ തിരക്കഥകളിൽ പൂർത്തിയാക്കിയ ചിത്രങ്ങൾക്ക് ആണ്‌. ഇപ്പോൾ

കെട്ടുകഥകൾ ചേർത്ത് ഒരുക്കുന്ന ആന്തോളജി ചിത്രം എം ടി വാസുദേവൻ നായരുടെ ആയിട്ട് പുറത്തുവരുന്നുണ്ട് ഇതിൽ എല്ലാ ചിത്രങ്ങളും പലപല സംവിധായകനാണ് സംവിധാനം ചെയ്യുന്നത് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകനായി എത്തുന്നത് ഇപ്പോൾ പുറത്തുവരുന്ന വാർത്ത അനുസരിച്ച് മലയാളത്തിലെ മികച്ച സംവിധായകൻ മാരിൽ ഒരാളായ ജയരാജ് ഒരുക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ആണ് നായകനായി എത്തുന്നത് എന്നാണ് ഉണ്ണിമുകുന്ദൻ അഭിനയ ജീവിതത്തിലെ തന്നെ ഒരു ചിത്രമായിരിക്കുമിതെന്നാണ്

ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ ഇനി റിലീസ് ആവാൻ ഇരിക്കുന്ന ചിത്രം ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിച്ചിരുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *