പഴയ ഗാനങ്ങൾ നമുക്കെല്ലാവർക്കും ഒരു ഗൃഹാതുരത്വം സമ്മാനിക്കാറുണ്ട് പലപ്പോഴും.അത് പോലെ തന്നെ അവ അതിന്റെ മികച്ച ക്വാളിറ്റിയിൽ ആസ്വദിക്കാൻ ആയിരിക്കും നമുക്ക് ഇഷ്ടവും.അവയ്ക്ക് മികച്ച ദൃശ്യസ്രാവ്യം അനുഭവം നൽകാൻ കഴിഞ്ഞാൽ നമ്മൾ പൂർണ തൃപ്തരാണ്. ഇവിടെയാണ് സ്പീഡ് മ്യൂസിക് എന്ന മ്യൂസിക് യൂട്യൂബ് ചാനലിന്റെ “പ്രത്യേകത.പഴയ ഗാനങ്ങളും അതോടൊപ്പം പുതിയ ഗാനങ്ങളും അതിന്റെ മികച്ച ദൃശ്യസ്രാവ്യ അകമ്പടിയോടെ നിങ്ങൾക്കു മുൻപിൽ എത്തിക്കുക എന്ന ദൗത്യമാണ് ഞങ്ങൾക്കുള്ളത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ ഗാനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ സ്പീഡ് മ്യൂസിക്കിനുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ നൊസ്റ്റാൾജിയക്കനുസരിച്ചുള്ള ഗാനങ്ങൾ പ്രദാനം ചെയ്യാൻ ഞങ്ങൾക്കാവും എന്ന് തീർച്ച!” എന്നാണ് ഈ ചാനലിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പീഡ് ഓഡിയോ&വീഡിയോ കമ്പനി ആണ് ഈ യൂട്യൂബ് ചാനൽ മാനേജ് ചെയ്യുന്നത്…


“കോലക്കുഴൽ വിളി കേട്ടോ രാധേ.. എൻ രാധേ..”
ഈ പാട്ട് ആദ്യമൊക്കെ ഞാൻ “ഓടക്കുഴൽ വിളി കേട്ടോ..” എന്നായിരുന്നു പാടി നടന്നിരുന്നത്. പിന്നീടാണ് കോലക്കുഴൽ ആണെന്ന് മനസിലായത്. ഓടക്കുഴലിന് അങ്ങനെയും പറയും എന്ന് അന്നാണ് മനസിലായത്.ഈ ഗാനത്തിന്റെ രചന ലോഹിതദാസ് ആണെന്നതും എന്നെ അത്ഭുതപ്പെടുത്തി.അദ്ദേഹം ഒരു നല്ല സിനിമാ സംവിധായാകൻ മാത്രമായിരുന്നില്ല.. ഒരു നല്ല ഗാനരചയിതാവു കൂടി ആയിരുന്നു എന്നത് ഈ ഗാനത്തിലൂടെ തന്നെ അറിയാൻ ആയി.അതിനു മുൻപും പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ട് എങ്കിലും ഇത് എന്നെ ഏറെ ആകർഷിച്ചു.
ആഭേരി രാഗത്തിൽ M ജയചന്ദ്രൻ സംഗീതം നിർവഹിച്ച ഈ ഗാനത്തിന് 2007 ലെ കേരള സർക്കാരിന്റെ മികച്ച ഗായികഗായകനുള്ള പുരസ്ക്കാരം ശ്വേത മോഹനും വിജയ് യേശുദാസിനും ലഭിക്കയുണ്ടായി.മറ്റൊരു പിന്നാമ്പുറ കഥയെന്തെന്നാൽ, ഈ സിനിമയിൽ കാണുന്ന ആ ശ്രീകൃഷ്ണ ക്ഷേത്രം ഒരു സെറ്റ് ഇട്ടതാണ് എന്നതാണ്. ഈ കാര്യം ഇപ്പോൾ അടുത്താണ് അറിഞ്ഞത്. അത് വരെ എന്റെ മനസ്സിൽ അതൊരു യഥാർത്ഥ ശ്രീകൃഷ്ണ ക്ഷേത്രം തന്നെയായിരുന്നു… അല്ലെന്ന് പറയില്ല.. അത്രയും മികച്ച ഒരു art work.

ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടു….
രസം എന്താണ് എന്ന് വെച്ചാൽ, കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ ഞാൻ കരുതിയിരുന്നത് ഈ ഗാനത്തിന്റെ സംഗീതം നൽകിയത് രവീന്ദ്രൻ മാഷ് ആണെന്നാണ്.മാഷിന്റെ അതെ ശൈലിയിൽ ഉള്ള സംഗീതം പോലെ പലയിടങ്ങളിലും തോന്നുന്നു. ഒരുപക്ഷെ മാഷും അങ്ങനെ ചിന്തിച്ചാലും അശ്ചര്യപ്പെടാൻ ഇല്ല🥰. ഘടത്തിന്റെയും ബേസ് ഗിറ്റാറിന്റെയും വായിക്കുമ്പോഴുള്ള ആ സുഖം അറിയണം എങ്കിൽ ഈ പാട്ടൊന്നു കേട്ടാൽ മതിയാകും.ബേസ് ഗിറ്റാർ പലപ്പോഴും ഒരേ നൊട്ടേഷൻസ് തന്നെയാണ് ഫോളോ ചെയ്യുന്നത് എങ്കിലും അത് കേൾക്കുമ്പോ ഉള്ള ഫീൽ ഒന്നു വേറെ തന്നെയാണ് . മാത്രമല്ല. ഔസേപ്പച്ചൻ സാറിന്റെ വയലിൻ പോർഷൻസ് ഇടക്ക് ഇടക്ക് ഫില്ലറുകൾ ആയും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയും വന്നു പോകുന്നുണ്ട്. അത് പിന്നെ പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ!
എല്ലാറ്റിലും മീതെ ഒരു പേര് കൂടി പറയാതെ ഈ കുറിപ്പ് ചുരുക്കാൻ ആവില്ല..
“വിദ്യാജി.. “
“അയാൾ സംഗീതത്തിന്റെ രാജാവ്…!!!”

“തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും….”
വിദ്യാജിയുടെ അടിപൊളി ഗാനങ്ങളിൽ എനിക്ക് പേർസണലി ഇഷ്ടമുള്ള ഒരു ഗാനമാണിത്. ഇതിലെ ബീറ്റ് ഒക്കെ നല്ല ഒരു ഓളമാണ് കേൾക്കാൻ.വിദ്യാജിയുടെ അടിപൊളി ഗാനങ്ങളിൽ കൂടി അദ്ദേഹം ഒരു മെലഡി ടച്ച് കീപ് ചെയ്യാറുണ്ട്. അങ്ങനെ ഒരു ടച്ച് ഈ പാട്ടിലും അദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട്.അനുപല്ലവി, ചരണം എന്നിവയിൽ ഒക്കെയാണ് ഇങ്ങനെ ഒരു മെലഡി ടച്ച് വിദ്യാജി അധികവും ചെയ്തു വെക്കാറ്.
പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് വേണ്ടി ഉദിത് നാരായണും Sujatha Mohan ഉം ചേർന്നു പാടിയിരിക്കുന്നു. ഉദിത് നാരായണിന്റെ മലയാളം ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് അധികമില്ലാതെ പാടിയ പാട്ടുകളിൽ ഒന്നാണിത്.