വാഗമണിലെ വളരുന്ന തങ്ങൾ പാറ കണ്ട് വരാം….

നമ്മളിൽ പലരും പലപ്പോഴും സന്ദർശിച്ചിട്ടുള്ള ഒരു പ്രദേശം ആയിരിക്കും വാഗമൺ ; എന്നാൽ അധികം പേരോന്നും അറിയാത്ത വാഗമൺ ടൗണിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഒരു പാറ കാണാൻ ആണ് നമ്മൾ ഇന്ന് പോകുന്നത്… വർഷംതോറും ഈ പാറ വലുതായി കൊണ്ടിരിക്കുകയാണ് എന്നാണ് ഇവിടെയുള്ള ആളുകൾ പറയുന്നത്…
നമ്മുടെ യാത്ര അതിരാവിലെ തുടങ്ങിയതാണ് ആണ്..

10 മണിയോടെ വാഗമണ്ണിലും ഇവിടെനിന്ന് വളരെ കുറച്ച് സമയം കൊണ്ട് തങ്ങൾപാറയിലും എത്തി
വിശാലമായ താഴ്വാരത്തിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ മുന്നോട്ട് നടന്നു …ഇത് ഒരു വിനോദസഞ്ചാരകേന്ദ്രം അല്ല ആരാധനാകേന്ദ്രം ആണ്… ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം മുന്നോട്ട് നടന്നാൽ ആണ് കാണാൻ വന്ന തങ്ങൾപാറ എത്തുകയുള്ളൂ.. കാഴ്ചകൾ കണ്ട് അഞ്ച് മണിക്കുള്ളിൽ എവിടെനിന്ന് ഇറങ്ങണമെന്നും മറ്റു നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മതിലുകളിൽ എഴുതിവെച്ചിരിക്കുന്നത് കാണാം.. മെയിൻ എൻട്രൻസ് കഴിഞ്ഞ് കാണുന്നത് ഒരു ടീ ഷോപ്പാണ്…

വരു, ഇവിടെനിന്ന് മുന്നോട്ടു പോകാം.. ധാരാളം ആളുകൾ ദിനംപ്രതി വന്നുപോകുന്ന ഇടമാണ്, സഞ്ചാരികളെക്കാൾ വിശ്വാസികളാണ് ഇവിടെ അധികവും….കൂടുതൽ കഷ്ടപ്പെടാതെ തന്നെ ആദ്യത്തെ കല്ലിടുക്ക് പിന്നിട്ടു..
രണ്ടാമത്തെ എത്തി, ഇനി മൂന്നാമത് ഒന്നുകൂടി ഉണ്ട്… ഇവിടെ ആണ് തങ്ങൾപാറ ഉള്ളത്.. മൂന്നാമത്തേത് വളരെ കുത്തനെയുള്ളത് ആയിരുന്നു.. തണുത്ത കാറ്റ് വീശുന്നതിനാൽ മുൻപേ ഉള്ള മലകളിൽ ഇത്ര കഷ്ടപ്പാട് ഉണ്ടായിരുന്നില്ല….

സമുദ്രനിരപ്പിൽ നിന്നും 2500 അടി മുകളിലാണ് തങ്ങൾ പാറ സ്ഥിതി ചെയ്യുന്നത്… ഈ സ്ഥലത്തെ കോലാഹലമേട് എന്നും വിളിക്കുന്നു… തങ്ങൾ പാറയുടെ തൊട്ടടുത്ത് ആയി ആണ് ഷെയ്ഖ് ഫരീദുദ്ദീൻ മഖം ഉള്ളത്… അദ്ദേഹം തന്റെ പ്രാർത്ഥനകൾ നടത്തിയിരുന്നത് ഈ പാറയുടെ ചുവട്ടിലിരുന്ന് ആയിരുന്നു എന്നാണ് വിശ്വാസം… വർഷങ്ങൾ കഴിയുന്തോറും പാറയുടെ ഉയരം കൂടിവരുന്നതായി വിശ്വാസികൾ അവകാശപ്പെടുന്നു…

താഴെ വാഗമൺ ടൗണും മറ്റു ചെറിയ ഗ്രാമപ്രദേശങ്ങളും കാണാമായിരുന്നു… ചെടികളും പാറക്കെട്ടുകളും വലിയ മരങ്ങളും നിറഞ്ഞതാണ് ഈ മലയുടെ അടിവാരം…അതിമനോഹരം..

MENU

Comments are closed.