ഹിമാലയത്തിലെ കുട്ടികളെയും നൃത്തം ചെയ്യിച്ച് സാനിയ അയ്യപ്പൻ.

താരങ്ങൾ തങ്ങളുടെ അവധിദിവസങ്ങൾ ആഘോഷമാക്കുന്ന ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് അത്തരം ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മറ്റാരുടെയും അല്ല മലയാളത്തിലെ സ്വന്തം സാനിയ അയ്യപ്പൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ഇടയ്ക്കിടയ്ക്ക് തന്റെ സുഹൃത്തുക്കളോടൊപ്പം ഇത്തരത്തിൽ യാത്രകൾ ചെയ്യാറുണ്ട് യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം യാത്ര ചെയ്തിരിക്കുന്നത് ഹിമാലയത്തിലേക്ക് ആണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കൂടെയുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ 19 ആം വയസ്സിലെ പിറന്നാൾ മാലിദ്വീപിൽ ആയിരുന്നു ആഘോഷമാക്കിയത്. ഏഴു കുന്നുകളും മഞ്ഞുമൂടിയ താഴ്വരകളും ആയുള്ള ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട് എന്നാലിപ്പോൾ ചിത്രങ്ങളെക്കാൾ കൂടുതൽ വൈറലാകുന്നത് സാനിയ അയ്യപ്പൻ പങ്കുവെച്ചിരിക്കുന്നത് വീഡിയോ ആണ്.

കൂടെയുള്ള താമസക്കാരുടെ ഒപ്പം ഡാൻസ് കളിച്ച തന്റെ അവധിദിനങ്ങൾ ആഘോഷമാക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത് ഫോട്ടോഗ്രാഫറും അടുത്ത സുഹൃത്തുമായ യാമിയാണ് സാനിയയുടെ കൂടെയുള്ളത്. ഹിമാചൽപ്രദേശ് വാസികളായ ആളുകളുടെ കൂടെ ഇഷ്ടം ഗാനത്തിന് നൃത്തം വച്ച് ആഘോഷിക്കുന്ന സാനിയയുടെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു അവധിദിനങ്ങൾ ആഘോഷമാക്കി തിരിച്ചുവന്നശേഷം തന്റെ അടുത്ത ചിത്രത്തിലെ ലൊക്കേഷനിൽ താരം പോകുന്നത് എന്ന വാർത്തയും വരുന്നുണ്ട്.

MENU

Comments are closed.