മത്തങ്ങയും വൻപയറും കൊണ്ട് എളുപ്പത്തിൽ എരിശ്ശേരി ഉണ്ടാക്കാം…

മത്തങ്ങ എരിശ്ശേരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : മത്തങ്ങ 500 ഗ്രാം, വെള്ളപയർ 100 ഗ്രാം ,ചിരകിയ തേങ്ങ ഒരു കപ്പ്, പച്ചമുളക് എരുവിന് ആവശ്യമായത്,ഇനി അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും എടുക്കാം…ഇനി അല്പം ചുവന്നുള്ളി,കറിവേപ്പില വറ്റൽ മുളക്, ജീരകം പിന്നെ ലേശം കടുകും, ആവശ്യത്തിനു വെളിച്ചെണ്ണയും ഉപ്പും എടുത്താൽ നമുക്ക് ആരംഭിക്കാം…


ആദ്യം മത്തങ്ങ തൊലി കളഞ്ഞ് വൃത്തിയാക്കി കഴുകി എടുക്കാം… ഇനി ഇതിലേക്ക് ആവശ്യമായ ഉപ്പും കാൽ ടീസ്പൂൺ മുളകുപൊടിയും വളരെ കുറച്ച് മഞ്ഞൾപൊടിയും ഇടാം.. പിന്നെ രണ്ട് തണ്ട് കറിവേപ്പിലയും രണ്ട് പച്ചമുളകും ഇടാം, ഇനി ഇവ എല്ലാം കൂടെ വെവിക്കാം… വേവിച്ചതിനുശേഷം ഇതിനെ ഉടച്ച് വെക്കണം…
പയറും ഇതുപോലെ വെള്ളമൊഴിച്ചു വേവിച്ചെടുക്കാം…ശേഷം പയറും തേങ്ങയുടെ കാൽ ഭാഗവും..

ജീരകവും.. മിക്സിയിൽ അരച്ച് ഉടച്ചെടുത്ത മത്തങ്ങയിലെക്ക് ചേർത്ത് ഇളക്കാം… മത്തങ്ങയിൽ അധികമുള്ള വെള്ളം വറ്റിച്ചെടുക്കണം… ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക… ശേഷം കറിവേപ്പിലയും പച്ചമുളകും ചേർത്ത് മൂപ്പിക്കാം…..
ഇതിലേക്ക് ബാക്കിയുള്ള തേങ്ങയും ചേർത്ത്; പതിയെ തേങ്ങയുടെ കളർ മാറുമ്പോൾ (ഒരു ഗോൾഡൻ ബ്രൗൻ കളർ ) ഇവയെല്ലാംകൂടി കറിയിലേക്ക് ചേർക്കാം …

മൂടി വെച്ച് 5 മിനുറ്റ് ചൂടാക്കിയതിനുശേഷം ഇളക്കി വാങ്ങാവുന്നതാണ്…അങ്ങനെ രുചിയൂറും മത്തങ്ങ എരിശ്ശേരി തയ്യാർ ആണേ…

MENU

Comments are closed.