രുചിയൂറും മധുര പച്ചടി എളുപ്പത്തിൽ ഉണ്ടാക്കാം….

മധുരപ്പച്ചടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ആവശ്യമുള്ള പഴങ്ങൾ അതായത് പൈനാപ്പിൾ, കറുത്തമുന്തിരി, ഏത്തപ്പഴം, എന്നിവയൊക്കെ എടുക്കാം… ഒരു പൈനാപ്പിൾ ഒരു ഏത്തപ്പഴവും കുറച്ച് കറുത്ത മുന്തിരിയും ആണ് ഞാൻ എടുത്തിരിക്കുന്നത്… ഇനി ഒരു കപ്പ് തേങ്ങ ചിരകിയത് എടുക്കാൻ അല്പം ജീരകവും കടുകും എടുക്കണം…

ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവയും ഒരു കപ്പ് തൈരും അൽപം പഞ്ചസാര കുറച്ച് പച്ചമുളക് കറിവേപ്പില പിന്നെ കുറച്ച് ഉണക്ക മുളകും മതിയാവും…
മധുരപ്പച്ചടി അല്ലെങ്കിൽ മധുര കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം… ആദ്യം പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം… ഇതിലേക്ക് ആവശ്യമായ വെള്ളവും അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കണം…

ഇനി മുക്കാൽഭാഗം വേവ് ആകുമ്പോൾ ഏത്തപ്പഴം നുറുക്കിയതും , കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കാം… 5 മിനിറ്റ് കൂടി അടച്ചുവെച്ച് വേവിക്കണം.. ഇനി അൽപ്പം തൈര്, ജീരകം, കടുക്, പച്ചമുളക് ഇവ നന്നായി അരച്ച് എടുക്കാം… ഇത് വെന്ത് വന്ന പൈനാപ്പിൾ എത്തപ്പഴം കൂട്ടിലേക്ക് ചേർക്കണം… തീ ലോ ഫ്‌ളമെയിൽ തന്നെ മെയിൻറ്റൈൻ ചെയ്യുക… അധികമുള്ള വെള്ളം പറ്റിക്കുകയും അരപ്പ് വേവിച്ചെടുക്കുകയും ചെയ്യാം..

ബാക്കിയുള്ള തൈരും ചേർത്ത് ഇളക്കി ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യാം… ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം… ശേഷം കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് പച്ചടി യിലേക്ക് ഒഴിക്കാം.. അങ്ങനെ സ്വാദിഷ്ടമായ പച്ചടി തയ്യാറായി കഴിഞ്ഞു….

MENU

Comments are closed.