നുറുക്ക് ഗോതമ്പു കൊണ്ട് അത്യുഗ്രൻ പായസം ഉണ്ടാക്കിയാലോ….

പായസം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : നുറുക്കുഗോതമ്പ് തന്നെ ആദ്യം എടുക്കാം ഇത് ഒരു കപ്പ് മതിയാവും… പിന്നെ 350 ഗ്രാം ശർക്കര.. അഞ്ചു കപ്പിനോട് അടുപ്പിച്ച് വെള്ളം.. പിന്നെ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും പിന്നീട് ആവശ്യത്തിന് തേങ്ങാക്കൊത്ത് എടുത്തോളൂ… ഒരു നുള്ള് ഉപ്പ്…4 ടേബിൾ സ്പൂൺ നെയ്യും എടുക്കാം… ഇനി നമുക്ക് പായസം ഉണ്ടാക്കാം..
ആദ്യം ഗോതമ്പ് വേവിച്ചെടുക്കണം..

ഇതിനായി എടുത്തു വച്ചിരിക്കുന്ന നുറുക്കുഗോതമ്പ് നന്നായി കഴുകി കുക്കറിൽ രണ്ടര കപ്പ് വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം.. രണ്ടു വിസിൽ അടിച്ചാൽ മതിയാവും… ഇനി ശർക്കര പാനി ആക്കി എടുക്കാം.. ഇതിനായി എടുത്തു വച്ചിരിക്കുന്ന ശർക്കര ചെറിയ കഷ്ണങ്ങളാക്കി ഒരു പാനിൽ ഇട്ടു ഒരു കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കാം…. നന്നായി ഉരുകി വന്നതിനുശേഷം അരിപ്പ കൊണ്ടോ വൃത്തിയുള്ള തുണികൊകൊണ്ടോ മറ്റൊരു

പാത്രത്തിലേക്ക് അരിച്ച് മാറ്റാം…
ഇനി മറ്റൊരു പാനിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരാം… ഇനി എടുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്ത് ഇട്ട് വറുത്ത് എടുക്കണം… ഇനി ഇതേ പാനിലേക്ക് വേവിച്ചുവെച്ച നുറുക്കുഗോതമ്പ് ഇട്ട് ശർക്കര പാനിയും ഒഴിച്ച് മിക്സ് ചെയ്യാം… ഇതിനെ ഒരു 10 മിനിറ്റ് വേവിക്കാൻ അനുവദിക്കുക…

അൽപ്പം ഏലയ്ക്കാപൊടി കൂടി തൂളി കൊടുക്കണം… ഇനി ഒരു കപ്പ് വെള്ളം.. അര ലിറ്റർ പാൽ എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കുക… ശേഷം തീ ഓഫ് ചെയ്യാം… വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്ത് വിളമ്പാവുന്നതാണ്….

MENU

Comments are closed.