രുചികരമായ പ്രോൺ മസാല സിമ്പിളായി ഉണ്ടാക്കാം…

പ്രോൺ മസാല ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : അരക്കിലോ ചെമ്മീൻ, 3 സവാള കൊത്തിയരിഞ്ഞത്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി അര ടേബിൾസ്പൂൺ ചതച്ചെടുത്തത്,പെരും ജീരകം, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി എന്നിവയും ഒരു തേങ്ങയുടെ പാൽ എടുക്കാം (ഒന്നാം പാലും രണ്ടാം പാലും) പച്ചമുളക് ആവശ്യത്തിന്, ഇനി അല്പം കറിവേപ്പിലയും മല്ലിയിലയും എടുക്കാം…

ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും എടുക്കണം നമുക്ക് എങ്ങനെയാണ് പ്രൗണ് മസാല ഉണ്ടാക്കുന്നത് എന്ന് നോക്കാം…
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം… ശേഷം കടുക് പൊട്ടിക്കാം.. കടുക് പൊട്ടിക്കഴിയുമ്പോൾ ഉലുവയും ചേർത്ത് ഇളക്കാം.. ഇനി കാൽ ടീസ്പൂൺ പെരുംജീരകം ആണ് ചേർക്കേണ്ടത്.. പെരുംജീരകം മൂത്ത് വന്നതിനുശേഷം കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് നല്ലപോലെ വഴറ്റി എടുക്കണം… സവാള വഴന്നു വരുമ്പോൾ മുറിച്ചു വെച്ചിരിക്കുന്ന പച്ചമുളക് ഇട്ട് കൊടുക്കാം.. ഇതിലേക്ക് അര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് കൊടുക്കണം…

ശേഷം ഇതിലേക്ക് 1 ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല, ആവശ്യത്തിന് മഞ്ഞൾപ്പൊടി എന്നിവ ഇട്ടു നന്നായി ഇളക്കി കൊടുക്കാം… പൊടികളുടെ പച്ച മണം മാറി കഴിഞ്ഞു ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കാം… തക്കാളി നന്നായി വാടി വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീനും ഇട്ടുകൊടുക്കാം.. ഇനി ആവശ്യമായ വെള്ളം ചേർത്ത് ഉപ്പും ഇട്ട് നന്നായി ഇളക്കി തിളപ്പിച്ച വെള്ളം വറ്റിക്കുക…. ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് മൂടിവെച്ച് വേവിക്കാം..

ചെമ്മീൻ വെന്തതിനു ശേഷം മൂടി തുറന്ന് കറിവേപ്പില ഇട്ടുകൊടുക്കാം… ഇനി ഒന്നാംപാലും ചേർത്ത് പതിയെ തിള വരുമ്പോൾ അല്പംകൂടി കറിവേപ്പിലയും മല്ലിയിലയും ചേർത്ത ഇളക്കി വാങ്ങാവുന്നതാണ്….

MENU

Comments are closed.