പ്രേതങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ധനുഷ്കോടിയിലേക്ക്…

പേര് സൂചിപ്പിക്കുന്നതു പോലെ ധനുഷ്കോടിയുടെ ആദ്യ കാഴ്ച തന്നെ പ്രേതങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്… അധിക ആൾതാമസം ഒന്നുമില്ലത്ത.., ഒരു പ്രേത സിനിമക്ക് സെറ്റ് ഇട്ട പോലെ നീണ്ടുനിവർന്ന് കിടക്കുകയാണ് ധനുഷ്കോടി… ഒരു സാധാരണ കടൽതീരത്തെ പോലെ മണൽ വിരിച്ച് കിടക്കുകയാണ് ധനുഷ്കോടിയും.. ആകെയുള്ള വ്യത്യാസം ഇവിടെയുള്ള രൂപമാറ്റം സംഭവിച്ച കെട്ടിടങ്ങളാണ്… ഈ കെട്ടിടങ്ങൾ വളരെ പഴക്കം ചെന്നതാണെന്ന് അവയുടെ രൂപത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ് ..


ആദ്യം പൊളിഞ്ഞ ഒരു പള്ളിയാണ് കണ്ടത്… അതിന്റെ ഭിത്തി കടൽക്കരയിലെ കല്ലുകൊണ്ടോ പവിഴപുറ്റുകൾ കൊണ്ടോ ശംകുക്കൾ കൊണ്ടോ നിർമ്മിച്ചതാണ്… തകരാതെ നിലനിന്നിരുന്ന ആ അൾത്താര ഇന്ന് ആളുകൾ ഫോട്ടോയ്ക്ക് ബാഗ്രൗണ്ട് ആയി ഉപയോഗിക്കുന്നു….
1964 ലേ ഒരു തണുത്ത രാത്രിയിൽ ആണ് ; അന്നത്തെ രാമേശ്വരത്തെകാൾ വികസിതമായ ധനുഷ്കോടിയെ നിർജീവം ആക്കിയത്…

1964 ഡിസംബർ മാസം 22നാണ് തെക്കൻ ആൻഡമാനിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് ….അന്ന് രാത്രിയോടെ 250 കിലോമീറ്റർ/മണിക്കൂർ ഇൽ വന്ന കൊടുങ്കാറ്റ് ഓരോ മനുഷ്യജീവിയുടെ യും ജീവിതവും സ്വപ്നവും തകർത്തെറിഞ്ഞു… ഇരുപത്തി രണ്ടാം തീയതി തുടങ്ങിയ ഈ വിപത്ത് ഇരുപത്തിയഞ്ചാം തീയതി വരെ നിലനിന്നു എന്നാണ് പറയപ്പെടുന്നത്… അടുത്തുള്ള ദിനങ്ങളിൽ ഇതൊരു വിലാപ നഗരമായി മാറുകയായിരുന്നു …


ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നീ കടലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്തേക്ക് വളരെ അപ്രതീക്ഷിതമായാണ് എപ്പോഴും ശാന്തമായി കിടന്നിരുന്ന ബംഗാൾ ഉൾക്കടലിൽ നിന്ന് കൊടുങ്കാറ്റ് ഇടിച്ച് കയറിയത്.. പകൽ സമയങ്ങളിൽ അന്നും പതിവുപോലെ ഇന്ത്യൻ മഹാസമുദ്രം പ്രക്ഷുപ്തം ആയിരുന്നു..


പൂർണമായും നശിക്കാർ ആയ പള്ളി മാത്രമല്ല വേറെ ഒന്ന് രണ്ട് കെട്ടിടങ്ങൾ കൂടി ഇവിടെ കാണാനായി… എണ്ണമറ്റ വിലാപങ്ങൾക്കും സങ്കട കടലുകൾ കും ഇടയിൽ ഇന്നും നിൽക്കുന്ന ഈ കെട്ടിടങ്ങൾ ഒരു അത്ഭുതം തന്നെയാണ്…

MENU

Comments are closed.