സ്പെഷ്യൽ മുട്ട മസാല തയ്യാറാക്കാം…

മുട്ട മസാല ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ആവശ്യമുള്ള മുട്ട, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഒരു സവാള, തക്കാളി ഒന്ന്, അൽപം വെളുത്തുള്ളി, പച്ചമുളക് എരുവിന് ആവിശ്യമായത്.. മുളകുപൊടി മഞ്ഞൾപ്പൊടി ചിക്കൻ മസാല എന്നിവയും അല്പം ബട്ടറും ജീരകവും…ഇനി ആവശ്യത്തിനു വെളിച്ചെണ്ണയും ഉപ്പും എടുക്കാം ..ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം….


ആദ്യം മുട്ട വേവിച്ചെടുക്കണം.. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ജീരകം ഇട്ടുകൊടുക്കാം… അതുകഴിഞ്ഞ് അരടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കാം… കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക…. സവാള വഴന്നു വരുമ്പോൾ രണ്ടുമൂന്ന് വെളുത്തുള്ളി ഇട്ട് കൊടുക്കണം…

ഇനി കാൽ ടീസ് സ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ഇട്ട് മൂപ്പിച്ച് എടുക്കാം… പൊടികൾ മൂത്ത് വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ടു കൊടുക്കണം…തക്കാളി വാടി വരുമ്പോൾ.. രണ്ട് ടീസ്പൂൺ ചിക്കൻ മസാലയും ഇട്ട് നന്നായി ഇളക്കി കൊടുക്കാം.. ഇനി കാൽ കപ്പ് വെള്ളം ഒഴിച്ച് എണ്ണ തെളിഞ്ഞു വരുന്നതു വരെ നന്നായി ഇളക്കി കൊടുക്കൂ… ഇനി ആവശ്യമായ ഉപ്പും ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ഒഴിക്കാം…

ഇനി വേവിച്ചുവെച്ചിരിക്കുന്ന മുട്ടയിട്ടു കൊടുക്കാം.. മുട്ട നാല് ആയി കീറുന്നത് നല്ലതാണ്…മസാല മുട്ടയിൽ പെട്ടന്ന് പിടിച്ച് വരും… ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടിയിട്ട് മല്ലിയില തൂകി വാങ്ങാവുന്നതാണ്….ചാപ്പത്തിക്കും ചോറിനും എല്ലാം, കൂടെ അടിപൊളി കോംബോ ആണ്..ഇങ്ങനെ ഉണ്ടാക്കി നോക്കാത്തവർ ഒന്ന് ട്രൈ ചെയ്യണേ…

MENU

Comments are closed.