ചപ്പാത്തിക്കൊപ്പം സിമ്പിൾ കോളിഫ്ലവർ കറി ഉണ്ടാക്കാം…

കോളിഫ്ലവർ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ 200ഗ്രാം കോളിഫ്ലവർ, ഒരു തക്കാളി , രണ്ട് മീഡിയം വലുപ്പമുള്ള സവാള , ചെറിയ 2 കഷണം ഇഞ്ചി, ആവശ്യത്തിന് വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവയും പിന്നെ അരമുറി തേങ്ങയുടെ തേങ്ങാപ്പാല്, കടുക് ജീരകം എന്നിവയും…പിന്നീട് ആവശ്യത്തിന് എണ്ണയും ഉപ്പും എടുക്കാം… അവസാനമായി അല്പം മല്ലിയില കൂടി..
ഇനി എങ്ങനെയാണ് കോളിഫ്ലവർ കറി വയ്ക്കുന്നത് എന്ന് നോക്കാം.. ഒന്നര കപ്പ് വെള്ളം ചൂട് ആക്കുക.. ഇതിലേക്ക് അൽപം ഉപ്പും, മഞ്ഞൾപ്പൊടിയും, ചേർത്ത് കോളിഫ്ലവർ ഇട്ട് രണ്ടു മിനിറ്റ് വേവിക്കാം… ശേഷം വെള്ളത്തിൽ നിന്ന് മാറ്റണം…

ഇനി തക്കാളിയും രണ്ടു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും കൂടി പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക… അത് അവിടെ ഇരിക്കട്ടെ….
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കോളിഫ്ലവർ പതിയെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം… അധികം കളർ ഒന്നും മാറേണ്ടതില്ല… പതിയെ റോസ്റ്റ് ആയി വരുമ്പോൾ ആവശ്യത്തിന് ഉപ്പും ലേശം മഞ്ഞളും ചേർത്ത് ഇളക്കി, മറ്റൊരു പാത്രത്തിലേക്ക് മാറ്റാം…. ഇനി ഈ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.. ശേഷം ജീരകം ചേർക്കാം… ഇനിയാണ് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കേണ്ടത്..


സവാള വഴന്ന് വരാൻ ആവശ്യമായ ഉപ്പും ചേർക്കാം…വഴന്ന് വരുന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അല്പം മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കാം… ഇതിലേക്ക് തക്കാളി അരച്ച് വെച്ചിരിക്കുന്നത് ചേർത്ത് നന്നായി മിക്സ് ചെയ്യാം.. ഇനി റോസ്റ്റ് ചെയ്ത കോളിഫ്ലവർ ചേർത്ത് കൊടുക്കണം.. തിക്ക് ഗ്രേവി ആണ് വേണ്ടതെങ്കിൽ അരക്കപ്പ് വെള്ളവും ലൂസ് ഗ്രേവിക്ക് ഒന്നര കപ്പ് വെള്ളവും ചേർക്കാം….

വെള്ളമൊഴിച്ചതിനുശേഷം അല്പസമയം മൂടിവെച്ച് വേവിക്കാം… വെള്ളം പതിയെ വറ്റിവരുമ്പോൾ എടുത്തു വച്ചിരിക്കുന്ന തേങ്ങാപ്പാൽ കൂടി ചേർത്ത് പതിയെ തിളപ്പിക്കാം..അര ടേബിൾസ്പൂൺ ഗരം മസാലയും മല്ലിയിലയും വിതറി വാങ്ങാവുന്നതാണ്… ചപ്പാത്തിക്കും ചോറിനും മറ്റ് എല്ലാത്തിനും ഉഗ്രൻ കോമ്പിനേഷനാണ് ഈ കോളിഫ്ലവർ കറി…

MENU

Comments are closed.