പാൽപ്പൊടി ഇല്ലാതെ പാൽ പേട ഉണ്ടാക്കിയിട്ടുണ്ടോ….

പാൽ പേട ഉണ്ടാക്കുന്നത് വളരെ സിമ്പിൾ ആണെങ്കിലും പാൽപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുമ്പോൾ ടേസ്റ്റ് കുറവായിരിക്കും.. അപ്പോൾ പാൽപ്പൊടി ഇല്ലാതെ തന്നെ ഈസി ആയിട്ട് പാൽ പേട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം….
പാൽപ്പൊടി ഉപയോഗിക്കുന്നില്ലെന്ന് ആദ്യം തന്നെ പറഞ്ഞല്ലോ …നമുക്ക് ഇതിനുവേണ്ടി ഒരു ലിറ്റർ പാൽ ആണ് ആവശ്യം… നാച്ചുറൽ ആയിട്ടുള്ള പാൽ വേണം എടുക്കാൻ… പാക്കറ്റ് പാൽ പല പ്രോസസ്സ് കഴിഞ്ഞു വരുന്നതുകൊണ്ട് പാൽ പേട ഉണ്ടാക്കാൻ ഉചിതമല്ല(ഫാറ്റ് കുറവ് ആയിരിക്കും)… ഇനി വേണ്ടത് ഒരു കാൽ കപ്പ് പഞ്ചസാര ആണ്…

ഈ രണ്ട് സാധനങ്ങൾ കൊണ്ട് എത്രയും പെട്ടെന്ന് നമുക്ക് പാൽ പേട ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്…
ഇതിനായി നമ്മൾ ഉപയോഗികേണ്ടത് ഒരു നോൺസ്റ്റിക് പാൻ ആണ്… ഈ പാനിൽ ഒരു ലിറ്റർ പാൽ കൊള്ളുന്നത് ആയിരിക്കണം. ഇനി പാനിലേക്ക് പാൽ ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു വയ്ക്കുക… ഇനി നന്നായി ഇളക്കി കൊടുക്കണം പാൽ ഇളക്കി ആദ്യം മുക്കാൽ ഭാഗമാക്കുക.. ഈ സമയത്ത് പാലിലുള്ള ഫാറ്റ് പാത്രത്തിലെ സൈഡിൽ ഒക്കെ പിടിക്കാൻ തുടങ്ങും…

അതൊക്കെ തവി കൊണ്ട് ഇളക്കി പാലിന് അകത്തേക്ക് തന്നെ ഇടുക…തീ പലപ്പോഴായി കൂട്ടുകയും കുറക്കുകയും ചെയ്തു ഇതുപോലെ മുഴുവനായും വറ്റിച്ചെടുക്കണം.. ഒരു കാൽ ഭാഗം മാത്രം ബാക്കി ആകുമ്പോൾ (ഈ സമയത്ത് പാലിന്റെ ഫാറ്റ് മാത്രമായിരിക്കും ബാക്കിയുള്ളത്) ചെറിയൊരു കുഴമ്പുരൂപത്തിൽ ആയ ശേഷം ഇതിലേക്ക് പഞ്ചസാര ഇട്ടുകൊടുക്കാം… പഞ്ചസാര ഇട്ടതിനു ശേഷം നന്നായി ഇളക്കി കൊടുക്കണം.. പഞ്ചസാര വളരെ കുറച്ച് ഇട്ടാൽ മതി … ഇനി അൽപ്പസമയം കൂടി ഇളക്കി അടുപ്പിൽ നിന്നു വാങ്ങി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം…

(മൊത്തമായും പാനിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ അല്ലെങ്കിൽ പാല് 95 ശതമാനവും ഖരരൂപത്തിൽ ആയതിനു ശേഷം മാത്രം)… ചെറുതായി ചൂടാറി വരുമ്പോൾ ഇതിനെ വേണ്ട രൂപത്തിലേക്ക് മാറ്റാവുന്നതാണ്… ഉരുളകളാക്കുകയോ ചതുരങ്ങൾ ആക്കുകയോ ചെയ്യാം കശുവണ്ടി പിസ്ത എന്നിവ അലങ്കാരത്തിനായി ഉപയോഗിക്കാവുന്നതാണ്…

MENU

Comments are closed.