കേരളത്തിന്റെ സ്വന്തം നെന്മാറ യിലേക്ക്…

പാലക്കാട് നെന്മാറ യിലേക്കാണ് ഇന്നത്തെ യാത്ര.. ഇങ്ങോട്ട് നമ്മൾ കയറിയപ്പോൾ തന്നെ ആദ്യം കണ്ടത് വിശാലമായിക്കിടക്കുന്ന കിടക്കുന്ന നെൽപ്പാടങ്ങളയിരുന്നു.. നെല്ല് വിതച്ചിട്ട് ഒരുമാസം ആകുന്നതേയുള്ളൂ .. പാടങ്ങൾക്കു നടുവിലായി തലയുയർത്തി നിൽക്കുന്ന ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം കാണാമായിരുന്നു …ഈ ക്ഷേത്രത്തിലാണ് ആണ് നെന്മാറ വല്ലങ്ങി വേല നടക്കുന്നത്.. ഇത് സാധാരണ ഏപ്രിൽ മാസങ്ങളിലാണ് നടക്കാറ്..

ഈ ക്ഷേത്രത്തിന് അടുത്തായി വലിയൊരു ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നുണ്ട്… ക്ഷേത്രവും ക്ഷേത്ര പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതു കാണാം…ചുറ്റും നല്ല ഭംഗിയുള്ള പ്രകൃതി ആണ്.. ഇനി നേരേ പോകുന്നത് നെന്മാറ ഗ്രാമങ്ങളിലേക്ക് ആണ്… ഇവിടെ പഴയ ഗ്രാമം, പുതിയ ഗ്രാമം, കൃഷ്ണപുരം എങ്ങനെയാണ് ഗ്രാമങ്ങളുടെ ലിസ്റ്റ്… കൃഷ്ണപുരം കഴിഞ്ഞാണ് പഴയ ഗ്രാമത്തിൽ എത്തിയത്…

ഇവിടെ മുഴുവൻ കർഷകകുടുംബങ്ങൾ ആണെന്ന് വിചാരിക്കുന്നു, പരിസരത്ത് മുഴുവൻ പാടങ്ങളാണ് (അതാണ് ഇങ്ങനെ വിചാരിക്കാൻ കാരണം).. പഴയ ഗ്രാമത്തിന് ഇപ്പോൾ പുതിയ ഗ്രാമത്തിൻറെ ഛായ വന്നുവെന്ന് ഇവിടത്തെ ആളുകൾ പറയുന്നത് കേട്ടു.. റോഡിൻറെ ഇരു സൈഡിലും ആയി അഗ്രഹാരങ്ങൾ ആയിരുന്നത്രേ… ആ സ്ഥാനം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ പിടിച്ചടക്കി ഇരിക്കുന്നു..

പഴയ അഗ്രഹാരങ്ങളെ ഓർമ്മിപ്പിക്കാൻ എന്ന വിധം ഗ്രാമത്തിൻറെ തുടക്കത്തിലും ഒടുക്കത്തിലും ആയി ക്ഷേത്രങ്ങൾ കാണാമായിരുന്നു… നെന്മാറ പഴയ ഗ്രാമത്തിലും പുതിയ ഗ്രാമത്തിലും ആയി ആണത്രേ നെന്മാറ രഥോത്സവം നടക്കാറ്.. പഴയഗ്രാമത്തിൽ നിന്നും ഗ്രാമത്തിൽനിന്നും സ്റ്റാർട്ടാക്കി പുതിയ ഗ്രാമത്തിൽ എത്തി …ഇവിടെ വലിയ മാറ്റമൊന്നുമില്ല… ഇവിടെ അടുത്തായി വലിയൊരു ക്ഷേത്രക്കുളം കാണാം.. വൃത്തിയായി സൂക്ഷിക്കുകയും ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം…


നെന്മാറ വേലയും രഥോത്സവവും മനസ്സിൽ മിന്നിമറഞ്ഞു പോകുന്നുണ്ട്…ഇനി ഇവിടെ കാണാനാവുന്നത് പോത്തുണ്ടി ഡാം ആണ്… ഇനി അങ്ങോട്ടേക്ക് പോകാം… 1958-ലാണ് ഡാം പണി ആരംഭിച്ചത്.. ഇന്ത്യയിൽതന്നെ ഏറ്റവുമധികം കാലപ്പഴക്കംചെന്ന ഡാമുകളിൽ ഒന്നാണ് പോത്തുണ്ടി ഡാം മണ്ണു കൊണ്ടാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്… കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി ഉള്ളിലേക്ക് കയറി… വിശാലമായ ഒരു പൂന്തോട്ടം ഇവിടെ നമ്മെ സ്വീകരിക്കുന്നു..കവാടത്തിനു നേരെ കാണുന്നത് പടികെട്ടുകൾ ആണ്.. ഇത് കയറി കഴിഞ്ഞാൽ ഡാമിനെ അടുത്ത് നിന്ന് കാണാം… പരന്ന് കിടക്കുന്ന ജലസമ്പത്തിനെ പുൽകികൊണ്ട് അകലെയായി നെല്ലിയാമ്പതി മലനിരകൾ നിൽക്കുന്നു…

പച്ച പുല്ലുകൾ മൂടിയ നെല്ലിയാമ്പതി മലനിരകൾ ഇവിടെനിന്ന് നല്ലൊരു കാഴ്ചയാണ്.. വൻ മരങ്ങളും ചെറിയ ചെറിയ മുളകളും അവിടെവിടെയായി കാണുന്ന ഇരിപ്പിടങ്ങളും കൂടാതെ സൂപ്പർ ഫിഷിംഗ് ഉള്ള കോൺക്രീറ്റ് പ്രതിമകൾ ഇവയെല്ലാം നമ്മെ പിടിച്ചിരുത്തുന്ന കാഴ്ചകളാണ്… കാഴ്ചകൾ എല്ലാം കണ്ടു കഴിഞ്ഞു…ഇനി മടങ്ങുകയാണ്…

MENU

Comments are closed.