ഇന്ത്യയിലെ ആദ്യത്തെ കടൽ പാലം കാണാൻ…

ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം എന്നറിയപ്പെടുന്ന പാമ്പൻ പാലം.. ഏകദേശം രണ്ടു കിലോമീറ്റർ ഉള്ള ഈ പാലം 1914 ആണ് പണികഴിപ്പിച്ചത്.. ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്നും ഈ പാലത്തിനെ അറിയപ്പെടുന്നു.. കാരണം, ശ്രീമതി ഇന്ദിരാഗാന്ധിയാണ് ഈ പാലത്തിന് കമ്മീഷൻ ചെയ്തത്.. ഇന്ത്യയിലുള്ള അഞ്ച് കടൽപ്പാലങ്ങൾ ഒന്നാണ് പാമ്പൻപാലം…

പാക്ക് കടലിടുക്കിന് ഇടയിലായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത് … വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി ബ്രിട്ടീഷുകാർ ആണ് ഇങ്ങനെ ഒരു പാലത്തിന്റെ ആവശ്യകതയെ കുറിച്ച് ആലോചിച്ചതും പണി കഴിപ്പിച്ചതും…
ഈ പാലത്തിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ കഴിയുമല്ലോ ” ഈ ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഇന്ന് ഇറങ്ങിയിരിക്കുന്നത്… ഇത് മധുരയിൽ നിന്ന് രാമേശ്വരത്തേക്കുള്ള യാത്രയാണ്…

ഒരു ട്രെയിൻ യാത്ര.. എകദേശം 120 കിലോമീറ്ററോളം ദൂരമുണ്ട്. 3 മണിക്കൂർ യാത്രയും.. ട്രെയിനിൽ യാത്ര തുടങ്ങിയിട്ട് അൽപ സമയം ആയി മധുര പിന്നിട്ടുകഴിഞ്ഞു… തമിഴ്നാടിനെ ഭാഗമാണല്ലോ മധുര.. ഇവിടെ കരിമ്പനകളുടെ നാട് ആണോ എന്ന് സംശയിക്കത്തക്ക വിധം റോഡ് സൈഡിൽ കരിമ്പന കൊണ്ട് നിറഞ്ഞിരുന്നു.. കരിമ്പനകളും കഴിഞ്ഞ് റോഡിനപ്പുറം അലയടിക്കുന്ന കടൽ കാണാം… കുറച്ച് ദൂരം കൂടി മുന്നോട്ടു പോയതിനുശേഷം റെയിൽ പാളത്തിനു സമാന്തരമായി ഒരു റോഡ് പോകുന്നതും അതിലൂടെ സ്വകാര്യവാഹനങ്ങൾ ഓടുന്നതും കണ്ടു..

ട്രെയിനിന്റെ അതേ വേഗത പിടിക്കാൻ ശ്രമിക്കുന്ന ചില വിരുതന്മാർ കൗതുകം ഉളവാക്കുന്ന ടീംസ് ആണ് കേട്ടോ…
കരപ്രദേശം കഴിയാൻ പോകുന്നു മണ്ണു മാറി മണൽ ആയി.. ഇപ്പോൾ ട്രെയിൻ മണ്ഡപം എന്ന സ്ഥലത്താണ് .. ഇന്ത്യയുടെ മെയിൻ ലാൻഡിൽ ഉള്ള അവസാനത്തെ റെയിൽവേ സ്റ്റേഷൻ ആണ് ഇത്.. ഇനിയുള്ള സ്റ്റേഷനുകൾ ഒന്ന് രാമേശ്വരവും മറ്റൊന്ന് പാമ്പൻ റെയിൽവേസ്റ്റേഷനും ആണ്… ഇത് രണ്ടും ദ്വീപുകളിലാണ്… മണ്ഡപം റെയിൽവേ സ്റ്റേഷനിൽ നിന്നും പതിയെ ട്രെയിൻ പാമ്പൻ പാളത്തിലേക്ക് പ്രവേശിച്ചു…

ഇത്രനേരം ഉണ്ടായിരുന്ന വേഗത ഒന്നും ഇപ്പോൾ ട്രെയിന് ഇല്ല… 5 Km/hr എന്നതാണ് ഇപ്പോഴത്തെ വേഗത ..രണ്ട് കിലോമീറ്റർ ഉള്ള പാലം ഓടി തീരാൻ പത്ത് മിനിറ്റോളം എടുക്കും… കടലിനു നടുവിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്… തിരതല്ലുന്ന കടൽ ഇരു സൈഡിലും ചെറിയ കാറ്റ് ഒക്കെ കിട്ടുന്നുണ്ട്.. പാമ്പൻ പാളത്തിന് കുറച്ച് അകലെയായി പാമ്പൻപാലം

കാണാമായിരുന്നു മറ്റു വണ്ടികൾക്ക് പോകാനായി നിർമ്മിച്ച പാലം… ഇത് പണികഴിപ്പിച്ചത് 1988 ലാണ്… പാമ്പൻ പാലത്തിൽ നിന്നും ഈ പാളത്തിലൂടെ ട്രെയിൻ പതിയെ നിരങ്ങി നീങ്ങുന്നത് കാണാൻ ധാരാളം ആളുകൾ എത്തിയിരുന്നു… അവർ അവിടെ നിന്ന് ഇന്ന് കൈയും കലാശവും ഒക്കെ കാണിക്കുന്നു.. കടലിനു നടുവിലൂടെ ഉള്ള യാത്ര എന്നും മനസ്സിൽ ഉണ്ടാകും എന്ന വിശ്വാസത്തോടെ പാമ്പൻ റെയിൽവേ സ്റ്റേഷനിൽ ഇന്നത്തെ യാത്ര അവസാനിപ്പിക്കട്ടെ…

MENU

Comments are closed.