പാടമില്ലാത്ത പാലക്കാടൻ ഭൂപ്രകൃതിയിലേക്ക് – അട്ടപ്പാടിയിലേക്ക്

കേരളത്തിന്റെ പാലക്കാട് ജില്ലയുടെ പരിചിതമായ മുഖത്ത് നിന്നും തികച്ചും വ്യത്യസ്തയാണ് അട്ടപ്പാടി.. ഇതൊരു ട്രൈബൽ താലൂക്ക് ആണ്.. സാധാരണ പാലക്കാട് എന്ന് പറയുമ്പോൾ/ കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ഒരായിരം നെൽപ്പാടങ്ങളും മാവിൻതോട്ടങ്ങൾ പച്ചക്കറി തോട്ടങ്ങൾ എന്നിങ്ങനെയുള്ള കൃഷിയെ സംബന്ധിച്ച കാര്യങ്ങളാണ് ..

ഇതൊന്നുമില്ലാത്ത ഒരു ഹിൽസ്റ്റേഷനാണ് അട്ടപ്പാടി.. പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്ന അട്ടപ്പാടി വിവിധ കാഴ്ചകൾ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നതാണ്.. പ്രകൃതി സൗന്ദര്യം തന്നെയാണ് ഇവിടത്തെ പ്രധാന കാഴ്ച..


അട്ടപ്പാടി ഒരു സ്ഥലമല്ല ഒരുകൂട്ടം പ്രദേശങ്ങളെ ഒന്നിച്ച് വിളിക്കുന്നതാണ് അട്ടപ്പാടി എന്ന്… അപ്പോൾ ഇന്നത്തെ യാത്ര അട്ടപ്പാടിയിലേക്ക് ആണ് … നമ്മുടെ യാത്ര കാറിലായിരുന്നു.. പാലക്കാടിന് പിന്നെയും ഉള്ളിലേക്ക് കുറച്ചു ദൂരം സഞ്ചരിച്ചതിനുശേഷം മുക്കാലി എത്തി.. ഇതേ വഴി തന്നെയാണ് സൈലൻറ് വാലിലേക്ക് പോകുന്നത്… അറിയാമല്ലോ! – നിശബ്ദ വനം.. മുക്കാലിയിൽ നിന്ന് 23 കിലോമീറ്ററാണ് സൈലൻറ് വാലിയിലേക്ക് ഉള്ളത്.. ഇവിടെനിന്ന ഇടത്തെക്കുള്ള വഴി സ്വീകരിച്ചാൽ മതി അങ്ങോട്ടേക്ക്…

അട്ടപ്പാടിലേക്ക് നേരെ പോകണം.. കാർ മുന്നോട്ടു പാഞ്ഞു.. വളരെ പണിപ്പെട്ടാണ് അട്ടപ്പാടിയിൽ എത്തിയത്..(വഴി കൃത്യമായി അറിവുണ്ടായിരുന്നില്ല) ഇങ്ങോട്ടേക്ക് ധാരാളം വഴികളുണ്ട്, ഒരു വഴി തടസ്സപ്പെട്ടാൽ തൊട്ടടുത്ത വഴി സ്വീകരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാം…ഉച്ചയോടെ ഇവിടെ നേരത്തെ ബുക്ക് ചെയ്ത റിസോർട്ടിലെത്തി.. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് ലഗേജ് എല്ലാം ഒതുക്കി കാഴ്ചകൾ തേടി ഇറങ്ങി..

നേരത്തെ പറഞ്ഞപോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയാണ് ലക്ഷ്യം..ഇവിടെ ധാരാളം ടൂറിസ്റ്റ് സ്പോട്ട് ഒന്നുമില്ല… ഇവിടുത്തെ സാധാരണ ജനങ്ങൾ പറഞ്ഞത് നരസി മുക്കിൽ അത് കാണാൻ എന്തെങ്കിലും ഉണ്ടാകുമെന്നാണ്.. അയ്യപ്പനും കോശിയും എന്ന സിനിമ ചിത്രീകരിച്ചത് ഇവിടെയാണെന്ന് അറിയാൻ കഴിഞ്ഞു.. അങ്ങനെ നേരെ നരസി മൂക്കിലേക്ക്.. നരസി മുക്ക് ഒരു വ്യൂ പോയിൻറ് ആണ്.. ഇവിടെ എത്തി കഴിഞ്ഞുള്ള ആദ്യ കാഴ്ച ഒരു ചെറിയ ശിലയാണ്, ആളുകൾ ആരാധനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്..

മലമുകളിൽ എത്തി. തണുത്ത കാറ്റ് വീശുന്നുണ്ട് …ഇവിടെനിന്ന് അട്ടപ്പാടിയുടെ മിക്ക ഭാഗവും വൃത്തിയായി കാണാവുന്നതാണ്.. ഓപ്പോസിറ്റ് ഉള്ള മലയിൽ കുറേ കാറ്റാടിമരങ്ങൾ കാണാമായിരുന്നു ഇവിടേക്കുള്ള വൈദ്യുതിയുടെ ഒരു പ്രധാന പങ്കുവഹിക്കുന്നത് ഇവ ആയിരിക്കാം.. പ്രകൃതി ഭംഗി ആസ്വദിച്ച ശേഷം താഴെ എത്തി വണ്ടിയിൽ കയറി,, വഴിയുള്ള യാത്രയും കണ്ടു തിരിച്ചുപോന്നു..

MENU

Comments are closed.