വെള്ളരിക്ക കൊണ്ട് രുചികരമായ പച്ചടി ഉണ്ടാക്കാം….

വെള്ളരിക്ക പച്ചടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : വെള്ളരിക്ക, ചിരകിയ തേങ്ങ ഒരു കപ്പ്, അര ടേബിൾസ്പൂൺ കടുക്, പച്ചമുളക് ആവശ്യത്തിന്, ഒരുകപ്പ് പുളി കുറഞ്ഞ തൈര്, ആവശ്യമായ ഉപ്പ്, താളിക്കാൻ ആവശ്യമായ വെളിച്ചെണ്ണ വറ്റൽമുളക് കറിവേപ്പില കടുക് എന്നിവയും.. ഇത്രയും എടുത്താൽ പച്ചടി ഉണ്ടാക്കൽ തുടങ്ങാം..
ആദ്യം വെള്ളരിക്ക വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കാം..

ഇനി ഇത് വേവിച്ചെടുക്കണം.. വെള്ളരിക്കയുടെ ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാൻ വെക്കാം.. വെള്ളരിക്ക വെന്ത് വരുന്ന സമയം കൊണ്ട് ചിരകി വെച്ചിരിക്കുന്ന നാളികേരം അരച്ച് എടുക്കാം.. ഒരു കപ്പ് തേങ്ങ, എരുവിന് വേണ്ട പച്ചമുളക് എന്നിവ ഇട്ട് ഫൈൻ ആയി അരച്ചെടുക്കണം.. തേങ്ങയും മുളകും നന്നായി അരഞ്ഞു കഴിഞ്ഞ്- അര ടേബിൾ സ്പൂൺ കടുക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം..

ഈ സമയം കൊണ്ട് വെള്ളരി വെന്ത് കാണും.. വെള്ളരി അധികം വെന്ത് പോകേണ്ടതില്ല… ഇതിലേക്ക് അരച്ച് വെച്ച തേങ്ങ ചേർക്കാം.. അധിക വെള്ളം ഉണ്ടെങ്കിൽ വെള്ളം വറ്റിച്ചതിനു ശേഷം മാത്രം വേണം തേങ്ങ ചേർക്കാൻ… തേങ്ങ നന്നായിളക്കി മൂപ്പിച്ചെടുക്കണം.. ഇനി ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തൈര് ചേർത്ത് കൊടുക്കാം…

ഇനി അധിക നേരം തിളപ്പികേണ്ടതില്ല നന്നായി ചൂടായി വരുബോൾ തീ നിർത്താവുന്നതാണ്.. അവസാനമായി താളിച്ച് ചേർക്കാം… ഇതിനായി ഒരു പാൻ ചൂടാക്കി, എണ്ണയൊഴിച്ച് കടുകു പൊട്ടിക്കാം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂത്തുവരുമ്പോൾ കിച്ചടിയിലേക്ക് ചേർക്കാം… പുളി കൂടുതൽ ആണെങ്കിൽ ഒരു നുള്ള് പഞ്ചസാര ഇട്ട് ബാലൻസ് ചെയ്യാവുന്നതാണ്…

MENU

Comments are closed.