സ്വാദിഷ്ടമായ അരിയുണ്ട ഉണ്ടാക്കിയാലോ…

അരിഉണ്ട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ മട്ടയരി രണ്ട് കപ്പ്, ശർക്കര 500 ഗ്രാം മതിയാവും.. തേങ്ങ ചിരകിയത് ആവശ്യത്തിന്…ഇനി അല്പം ഏലയ്ക്ക പൊടിച്ചത്…പിന്നെ അഞ്ചാറു അണ്ടിപ്പരിപ്പ് ഇനി ആവശ്യത്തിനു വെള്ളവും എടുത്താൽ നമുക്ക് അരിഉണ്ട ഉണ്ടാക്കാം…
ആദ്യം നമുക്ക് എടുത്തു വച്ചിരിക്കുന്ന അരി വറുത്തെടുക്കണം..ഇതിനായി നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം…

പാത്രം നന്നായി ചൂടായി കഴിഞ്ഞ്, മാത്രം അരി ഇട്ട് കൊടുക്കാം… അരി നിർത്താതെ ഇളക്കി കൊണ്ടിരിക്കണം..ഇല്ലെങ്കിൽ കരിഞ്ഞു പോകും പിന്നെ ഒരു നന്നായിട്ട് മൊരിഞ്ഞ് വരികയും ഇല്ല… നന്നായി മൊരിഞ്ഞു വന്നതിനുശേഷം ഇത് ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കാം.. ഇനി നമ്മുടെ ശർക്കര പാനിയാക്കി എടുക്കാം. ഒത്തിരി വെള്ളം ചേർക്കണ്ട, വളരെ കുറച്ച് വെള്ളം ചേർക്കാം.. എന്നാൽ ശർക്കര മൊത്തമായി ഉരുകി വരികയും വേണം .. ഇനി ചിരകി വെച്ചിരിക്കുന്ന തേങ്ങ അല്പം നെയ്യിൽ ഒന്ന് ചൂടാക്കി എടുക്കാം

.. ഇനി എടുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഇപ്പോൾ വറുത്തുവെച്ച അരിയും പൊടിച്ചുവെച്ച ഏലക്കയും ഇട്ട് നന്നായി പൊടിച്ചെടുക്കണം… ഇതൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം നെയ്യിൽ ചൂടാക്കി വെച്ച തേങ്ങ ഇട്ട് നല്ലപോലെ കുഴച്ചെടുക്കുക..ഇനി നമുക്ക് ഇതിലേക്ക് ശർക്കരപ്പാനി കുറേശ്ശെ ആയി ഒഴിച്ച് കൊടുക്കാം.. ശർക്കരപ്പാനി അധികമായി ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം…

ഈ മിശ്രിതം കയ്യിൽ എടുത്തു അമർത്തുമ്പോൾ ഉണ്ട ആയി വരുന്നതാണ് കറക്റ്റ് പാകം.. ഈ പാകത്തിന് ശർക്കരപ്പാനി ഒഴിച്ചാൽ മതി… ഇനി മൊത്തം അരിമാവും ഇതുപോലെ ഉണ്ടയാക്കിയെടുക്കുക… അങ്ങനെ നമ്മുടെ രുചികരമായ അരിയുണ്ട തയ്യാറാണ്…

MENU

Comments are closed.