തക്കാളിയും പരിപ്പും ഇരിക്കുന്നുണ്ടോ..എന്നാൽ ഇങ്ങനെ കറി ഉണ്ടാക്കി നോക്കൂ…

ഈ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ അരക്കപ്പ് പരിപ്പ്, തക്കാളി ഒന്നോ രണ്ടോ,, രണ്ട് പച്ചമുളക്,, അല്പം തേങ്ങ..പിന്നെ ജീരകവും അല്പം മഞ്ഞൾപൊടി ആവശ്യമായ മുളകുപൊടി ഇനി ആവശ്യത്തിന് ഉപ്പ് കറിവേപ്പില വറ്റൽമുളക് പിന്നെ വെളിച്ചെണ്ണയും എടുക്കാം… ഇനി എങ്ങനെ കറി ഉണ്ടാക്കാം എന്ന് നോക്കാം..


പരിപ്പിന്റെ വേവ് അനുസരിച്ച് നേരത്തെ വെള്ളത്തിലിട്ടു വെക്കുകയോ അല്ലെങ്കിൽ അധികനേരം വേവിക്കുകയോ വേണം… അപ്പോൾ ആദ്യം പരിപ്പ് വേവിച്ചെടുക്കാം, കഴുകി വൃത്തിയാക്കിയ പരിപ്പ് എടുത്തു വച്ചിരിക്കുന്ന പച്ചമുളകും ഇട്ട് വേവിച്ചെടുക്കുക… പരിപ്പ് വേകുന്ന സമയം കൊണ്ട്, എടുത്തു വച്ചിരിക്കുന്ന തേങ്ങ ആവശ്യത്തിന് ജീരകവും ചേർത്ത് അരച്ച് വെക്കാം.. പരിപ്പ് വെന്തതിനുശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കാം.. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കാം..

കറിക്ക് പുളി കുറവാണെങ്കിൽ അല്പം വാളംപുളി കുതിർത്തി പിഴിഞ്ഞു കൊടുക്കാം.. തക്കാളി വെന്തു വരുമ്പോൾ കടുക് പൊട്ടിച്ചു ചേർക്കാം, ഇതിനായി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കാം.. എണ്ണ ചൂടായി കഴിഞ്ഞ് കടുകിട്ടു കൊടുക്കാം.. ശേഷം കറിവേപ്പിലയും പച്ചമുളകും ചേർക്കാം,. ഇനി തീ ഓഫ് ചെയ്തതിനുശേഷം അല്ലെങ്കിൽ പാൻ അടുപ്പിൽ നിന്ന് അല്പം പൊക്കി പിടിച്ച് മുളകുപൊടി ചേർത്തു കൊടുക്കാം..

മുളകുപൊടി മൂത്തുവരുമ്പോൾ കറിയിലേക്ക് ചേർക്കാം.. അങ്ങനെ തക്കാളിയും പരിപ്പും ഉപയോഗിച്ച് അടിപൊളി കറി റെഡിയാണ്…

MENU

Comments are closed.