രുചിയിൽ അയല മുളകിട്ടത്..

അയല മുളകിട്ടത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : അയല അരക്കിലോ, മുളകുപൊടി, കുരുമുളകുപൊടി, ആവശ്യമായ ഉപ്പ് കുറച്ച് വാളം പുളി ,ആവശ്യത്തിന് ഉലുവ വെളിച്ചെണ്ണ എന്നിവയും വെളുത്തുള്ളി ചുവന്നുള്ളി പച്ചമുളക് മുളക് തക്കാളി പിന്നെ ചെറിയൊരു കഷ്ണം ഇഞ്ചി ഇത്രയും എടുത്താൽ നമുക്ക് ആരംഭിക്കാം…


ആദ്യം വൃത്തിയാക്കി വെച്ച അയല കഷ്ണങ്ങളിൽ മസാല പിടിപ്പിക്കാം.. ഇതിനായി രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി, വളരെ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കാം… ഇതിലേക്ക് അൽപം പുളി പിഴിഞ്ഞൊഴിച്ച് കുറച്ചുനേരം കൂടി ഇളക്കണം.. ഇനി ഒരു 15 മിനിറ്റ് ഇങ്ങനെ തന്നെ ഇരിക്കട്ടെ..


മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണയൊഴിച്ച് ഉലുവ പൊട്ടിക്കാം.. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റാം.. ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റണം.. ഇനി ഇതിലേക്ക് പച്ചമുളകും ചേർത്ത് കൊടുക്കാം..ഇനി ഇതിലേക്ക് ചെറിയൊരു കഷ്ണം ഇഞ്ചി അറിഞ്ഞത് ഇട്ടു കൊടുക്കുക…

ഇഞ്ചി മൂത്ത് വന്നതിനു ശേഷം അൽപം വെള്ളം ഒഴിച്ച് തിളപ്പിക്കണം ഇതിലേക്ക് മീൻ കൂട്ട് ഇട്ടുകൊടുക്കാം… ആവശ്യമുള്ള ഉപ്പും ചേർക്കാം.. ഇനി മീൻ പതിയെ വെന്ത് വരുമ്പോൾ രണ്ട് സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് മൂടിവയ്ക്കാം… അൽപസമയം കഴിഞ്ഞ് വാങ്ങാവുന്നതാണ്…അങ്ങനെ ഈസി ആയി അയല മുളക് ഇട്ടത് റെഡി ആയി കഴിഞ്ഞു..ട്രൈ ചെയ്യണേ..

MENU

Comments are closed.