രുചികരമായ പുളി ഇഞ്ചി തയ്യാറാക്കിയാലോ…

പുളിയിഞ്ചി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ : വാളംപുളി ,ഇഞ്ചി ,മഞ്ഞൾപ്പൊടി, മുളകുപൊടി, അല്പം കായം, ആവശ്യമായ ഉപ്പ് കറിവേപ്പില കടുക്, ഉലുവ, പച്ചമുളക് ആവശ്യത്തിന് , ഇനി വെളിച്ചെണ്ണയും മധുരത്തിന് വേണ്ട ശർക്കരയും…
50 ഗ്രാം വാളംപുളി എടുക്കുക, ഇത് രണ്ടു ലിറ്റർ വെള്ളം തിളപ്പിച്ച് അതിലേക്ക് ഇട്ടു കുതിർത്തി എടുക്കണം…

നന്നായി കുതിർത്തതിനു ശേഷം പുളി പിഴിഞ്ഞ് മാറ്റി വെക്കാം… ഇനി ഈ പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അൽപ്പം കായം എന്നിവ ചേർത്ത് തിളപ്പിക്കുക.. ഇനി ഇതിലേക്ക് ആവശ്യമായ കറിവേപ്പില കൂടി ഇട്ടു കൊടുക്കാം..

75 ഗ്രാം ശർക്കര ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം.. ശർക്കര നന്നായി ഉരുകി വന്നതിനുശേഷം,, മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം …ഇതിലേക്ക് ആവശ്യമായ കറിവേപ്പിലയും വേണമെങ്കിൽ വറ്റൽ മുളകും ചേർക്കാം… ഇനി ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന 75 ഗ്രാം ഇഞ്ചി ചേർത്ത് കൊടുത്തു മൂപ്പിക്കണം… ഇത് പതിയെ മൂത്തുവരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും ചേർക്കാം..

പച്ചമുളക് വാടി കഴിഞ്ഞ്, ഇഞ്ചി നന്നയി മൂത്തു കഴിഞ്ഞു, നേരത്തെ ഉണ്ടാക്കിയ പുളിയുടെ കൂട്ട് ഒഴിച്ച് കൊടുക്കാം… ഇത് നന്നായി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാവുന്നതാണ് ….അങ്ങനെ സ്വാദിഷ്ടമായ പുളിഞ്ചി തയ്യാറാണ്…

MENU

Comments are closed.