സിമ്പിൾ ആയി പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ….

കേരളീയരുടെ ദേശീയ ഭക്ഷണം ആയിട്ടാണ് പൊറോട്ട അറിയപ്പെടുന്നത്.. ഈ പ്രസ്താവനയെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്… എന്തിരുന്നാലും പൊറോട്ട നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം..
അപ്പോൾ ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്ന് പറയുമ്പോൾ.. ആദ്യം 2 കപ്പ് മൈദ എടുക്കണം.. ഉപ്പ് വേണം.. വെള്ളം വേണം.. കുറച്ച് സോഡാപൊടി ഒരു മുട്ട.. പിന്നെ ആവശ്യമായ വെളിച്ചെണ്ണയോ മറ്റു കുക്കിങ് ഓയിലുകളോ ഏതാണ് ഉള്ളത് എന്ന് വെച്ചാൽ എടുക്കാം..


അപ്പോൾ നമ്മൾ ആദ്യം മൈദ എടുത്തു ആവശ്യമായ ഉപ്പിട്ട് കൊടുക്കാം.. ഇനി ഇത് നന്നായി ഇളക്കി എടുക്കണം.. ഉപ്പ് മൈദയുടെ എല്ലാഭാഗത്തും പിടിച്ചക്കട്ടെ.. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ഇനി ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക… ഇനി ഇത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കണം വെളിച്ചെണ്ണ കുറവാണെങ്കിൽ അല്പം കൂടി ചേർത്തുകൊടുക്കാം.. ചപ്പാത്തി പരുവമായാൽ മതി .. ഇനി ഇത് അൽപനേരം മൂടി വയ്ക്കാം…

അരമണിക്കൂർ അല്ലെങ്കിൽ അതിൽകൂടുതലോ.. പൊറോട്ട ഉണ്ടാക്കുന്നതിനുമുമ്പ് ഇത് ഒന്നു കൂടി നന്നായി മിക്സ് ചെയ്ത് എടുക്കണം… മാവിനെ അൽപ്പം വലിയ ഉരുളകളാക്കി മാറ്റാം… ഇനി ഒരു ടേബിളിൽ അൽപ്പം എണ്ണ തടവി നന്നായി വീശി അടിച്ച് എടുക്കാം… അതിനുശേഷം ചെറിയ സ്ട്രിപ്പുകൾ ആയി കീറി എടുക്കാം… ഈ സ്ട്രിപ്പുകൾ വട്ടത്തിൽ ചുരുട്ടി മടക്കി വെക്കാം …

ഇത് പതിയെ കൈകൊണ്ട് പരത്തി ദോശക്കല്ല് ചൂടാക്കി ഇതിലിട്ട് വേവിച്ചെടുക്കാം… രണ്ടു സൈഡും മറിച്ചിട്ട് വേവിക്കണം… വെന്ത് കഴിഞ്ഞ് നന്നായി അടിച്ചൊതുക്കി വെക്കാം… ബീഫ്, ചിക്കൻ കറി വെജിറ്റബിൾ കറി എന്തിന്റെ ഒപ്പം ആയാലും പൊറോട്ട അടിപൊളി കോമ്പിനേഷനാണ്…

MENU

Comments are closed.